മെസ്സിയെ പ്രകോപിപ്പിച്ച ബുലയ്ഹിയെ ഓർമ്മയില്ലേ? ടാലിസ്ക്കയെ ആക്രമിച്ച് താരം,വീഡിയോ!

ഇന്നലെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ അൽ ഹിലാലും അൽ നസ്റും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഹിലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് നസ്ർ കിരീടം സ്വന്തമാക്കിയിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളാണ് അൽ നസ്റിന് കിരീടം നേടിക്കൊടുത്തത്. രണ്ട് വർഷത്തിനുശേഷം റൊണാൾഡോ നേടുന്ന ആദ്യത്തെ കിരീടമാണിത്.

അതേസമയം മത്സരം വളരെയധികം അഗ്രസീസും ആവേശകരവുമായിരുന്നു. മത്സരം അവസാനിച്ചതിനുശേഷം ഒരുപാട് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. കളിക്കളത്തിൽ വെച്ച് താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല ആരാധകർ തമ്മിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതായാലും അൽ നസ്റിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ടാലിസ്ക്കയും അൽ ഹിലാലിന്റെ സൗദി താരമായ അലി അൽ ബുലൈഹിയും തമ്മിലുണ്ടായ സംഘട്ടനം വലിയ രൂപത്തിൽ ഇപ്പോൾ വൈറലായിട്ടുണ്ട്.

അതായത് ടാലിസ്ക്ക അൽ നസ്റിന്റെ പതാകയുമായി വന്ന് പ്രകോപനങ്ങൾ നടത്താനുള്ള ഒരുക്കത്തിലായിരുന്നു.എന്നാൽ ബുലൈഹി ഉടൻതന്നെ ഇതിനോട് പ്രതികരിച്ചു.ടാലിസ്ക്കയെ ശാരീരികമായി ആക്രമിക്കുകയാണ് ചെയ്തത്. ഇതോടെ സെക്യൂരിറ്റി ഗാർഡുകളും താരങ്ങളും തടിച്ചുകൂടി ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ്.

അലി അൽ ബുലൈഹി നേരത്തെയും വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു താരമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയിരുന്നു.ഈ മത്സരത്തിനിടെ ലയണൽ മെസ്സിയെ പ്രകോപിപ്പിച്ചത് അൽ ബുലൈഹിയായിരുന്നു. അന്ന് മുതലാണ് ഈ താരം ശ്രദ്ധ നേടിത്തുടങ്ങിയത്. ഏതായാലും ഈ സംഘട്ടനം ഉണ്ടാക്കിയ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *