മെസ്സിയും CR7നുമില്ല,കൈവെള്ളയിലേക്ക് നൽകപ്പെട്ട കിരീടം നെയ്മർ വലിച്ചെറിഞ്ഞു: വിമർശനവുമായി സോറിയാനോ.

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പിഎസ്ജിയോട് വിടപറഞ്ഞു കഴിഞ്ഞു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലാണ് നെയ്മറെ സ്വന്തമാക്കിയിട്ടുള്ളത്.രണ്ടുവർഷത്തെ കോൺട്രാക്ടിലാണ് നെയ്മർ ജൂനിയർ ഒപ്പു വച്ചിരിക്കുന്നത്. 90 മില്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീയായികൊണ്ട് പിഎസ്ജിക്ക് ലഭിച്ചിരിക്കുന്നത്. 6 സീസണുകൾ ക്ലബ്ബിനോടൊപ്പം ചിലവഴിച്ച ശേഷമാണ് നെയ്മർ ഇപ്പോൾ പാരീസ് വിടുന്നത്.

നെയ്മറുടെ ഈ നീക്കത്തിനെതിരെ മുൻ ബാഴ്സലോണ താരമായിരുന്ന ജൊനാഥൻ സോറിയാനോ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതായത് മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും അഭാവത്തിൽ നെയ്മറുടെ കൈവെള്ളയിലേക്ക് കിരീടം നൽകപ്പെട്ടിരുന്നുവെന്നും എന്നാൽ നെയ്മർ അത് വലിച്ചെറിഞ്ഞു എന്നുമാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.അതായത് യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് പോയതിനെയാണ് ഇദ്ദേഹം വിമർശിച്ചിരിക്കുന്നത്.സോറിയാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ടീമിനെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാനുള്ള ക്വാളിറ്റി ഉള്ള താരമാണ് നെയ്മർ ജൂനിയർ.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും യൂറോപ്പ് വിട്ടതോടുകൂടി ആ കിരീടം നെയ്മറുടെ കൈവെള്ളയിലേക്ക് നൽകപ്പെട്ടിരുന്നു.കിലിയൻ എംബപ്പേയും ഏർലിംഗ് ഹാലന്റും വരുന്നതേയുള്ളൂ.എന്നാൽ നെയ്മർ ജൂനിയർ ഈ കിരീടം വലിച്ചെറിയുകയാണ് ചെയ്തത്. അദ്ദേഹം കൂടുതൽ പണം സമ്പാദിക്കാനാണ് തീരുമാനിച്ചത് ” ഇതാണ് സോറിയാനോ പറഞ്ഞിട്ടുള്ളത്.

2018-19 സീസണിൽ ഇദ്ദേഹം അൽ ഹിലാലിനു വേണ്ടി കളിച്ചിട്ടുണ്ട്. 12 മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ അദ്ദേഹം നേടുകയായിരുന്നു. പക്ഷേ അവിടെ അഡാപ്റ്റാവാൻ അദ്ദേഹം അൽ ഹിലാലിനോട് വിട പറയുകയായിരുന്നു. അതേസമയം നെയ്മർ ജൂനിയറെ കൂടാതെ നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *