ഭാരം വർദ്ധിച്ചു, നെയ്മറോട് ഫുട്ബോളിൽ നിന്നും വിരമിക്കാൻ ആവശ്യപ്പെട്ട് ആരാധകർ.

സൂപ്പർ താരം നെയ്മർ ജൂനിയർ ACL ഇഞ്ചുറി കാരണം പുറത്തായിട്ട് ഇപ്പോൾ 4 മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ബ്രസീലിന് വേണ്ടി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്ന വേളയിലാണ് നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് സർജറിക്ക് വിധേയനായ റിക്കവറി പ്രോസസ്സിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നെയ്മർ സൗദി അറേബ്യയിലേക്ക് മടങ്ങി എത്തുകയും തന്റെ ക്ലബ്ബായ അൽ ഹിലാലിനൊപ്പം ചേരുകയും ചെയ്തിരുന്നു.

നെയ്മർ ജൂനിയർ മടങ്ങിയെത്തിയതിന്റെ വീഡിയോ അൽ ഹിലാൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. എന്നാൽ നെയ്മറുടെ ഭാരം വർദ്ധിച്ചിട്ടുണ്ട് എന്നത് ആ വീഡിയോയിൽ പലയിടത്തും വ്യക്തമാക്കുന്നുണ്ട്. നെയ്മർ തന്റെ യഥാർത്ഥ ഭാരത്തിൽ അല്ല ഇപ്പോഴുള്ളത്. മറിച്ച് അദ്ദേഹത്തിന്റെ ജീവിതശൈലി കാരണം ഭാരം വർദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അൽ ഹിലാൽ ആരാധകരിൽ നിന്ന് പോലും നെയ്മർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.

നെയ്മർ ജൂനിയർ ഫിറ്റ്നസ് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്ന ആരോപണങ്ങൾ നേരത്തെ തന്നെ ശക്തമാണ്.ആ ആരോപണങ്ങൾ വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇങ്ങനെയാണെങ്കിൽ നെയ്മർ ഫുട്ബോളിൽ നിന്നും വിരമിക്കുകയാണ് നല്ലത് എന്ന് അഭിപ്രായം പോലും ചില ആരാധകർ ഉയർത്തിയിട്ടുണ്ട്. എന്നാൽ ട്രെയിനിങ് ആരംഭിച്ചതോടെ നെയ്മർ പഴയ ഷേപ്പിലേക്കും ഫിറ്റ്നസിലേക്കും മാറും എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്. കളിക്കളത്തിലേക്ക് ഏറ്റവും മികച്ച രീതിയിൽ തന്നെ നെയ്മർ തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

പക്ഷേ ഈ അടുത്തകാലത്തൊന്നും നെയ്മർക്ക് കളിക്കാൻ ആവില്ല എന്നത് ഒരു വസ്തുതയാണ്.വരുന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റ് നെയ്മർക്ക് നഷ്ടമാകും. മുൻപ് ബ്രസീൽ ടീം ഡോക്ടർ പറഞ്ഞത് പ്രകാരം സെപ്റ്റംബർ മാസത്തിലായിരിക്കും നെയ്മർ മത്സരങ്ങൾക്ക് വേണ്ടി സജ്ജനാവുക.ഈ സീസണിൽ അൽ ഹിലാലിലേക്ക് എത്തിയ നെയ്മർ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.തുടർന്ന് പരിക്ക് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *