ഫിർമിനോ അൽ അഹ്ലി വിടുന്നു? സ്വന്തമാക്കാൻ മറ്റൊരു സൗദി വമ്പൻമാർ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റോബർട്ടോ ഫിർമിനോ ലിവർപൂൾ വിട്ടത്.തുടർന്ന് സൗദി അറേബ്യയിലേക്ക് വരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.അൽ അഹ്ലിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.എന്നാൽ അൽ അഹ്ലിയിൽ കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഫിർമിനോയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക.

അതായത് 17 മത്സരങ്ങൾ ഈ സൗദി ക്ലബ്ബിന് വേണ്ടി കളിച്ച ഫിർമിനോക്ക് മൂന്ന് ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.മാത്രമല്ല ടീമിലെ സ്ഥാനവും ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് നഷ്ടമായിട്ടുണ്ട്. ഒക്ടോബർ മാസത്തിനുശേഷം ഇതുവരെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ ഫിർമിനോക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അൽ അഹലിയെ അദ്ദേഹത്തിന് മടുത്തു തുടങ്ങിയിട്ടുണ്ട്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് ഫിർമിനോയുള്ളത്.ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മറ്റൊരു സൗദി ക്ലബ്ബായ അൽ ഇത്തിഫാക്ക് ഫിർമിനോയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വരുന്ന ജനുവരിയിൽ താരത്തെ എത്തിക്കാൻ അൽ അഹ്ലി ശ്രമിച്ചേക്കും.ഇത്തിഫാക്കിന്റെ പരിശീലകനായ സ്റ്റീവൻ ജെറാർഡിനോട് നേരത്തെ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. താൻ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് ഫിർമിനോ എന്നായിരുന്നു ജെറാർഡിന്റെ മറുപടി.താൻ അദ്ദേഹത്തിന്റെ ഒരു ഫാനാണെന്നും എന്നാൽ ഇപ്പോൾ അൽ അഹ്‌ലി താരമായ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുക ബുദ്ധിമുട്ടാണെന്നും ജെറാർഡ് പറഞ്ഞിരുന്നു.

മുൻ ലിവർപൂൾ സൂപ്പർതാരങ്ങൾ ആയിരുന്ന ഹെന്റെഴ്സൺ,വൈനാൾഡം എന്നിവർ ജെറാർഡിന് കീഴിൽ ഇത്തിഫാക്കിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അവർക്കൊപ്പം ചേരാൻ ഫിർമിനോക്ക് മടിയൊന്നും ഉണ്ടായിരിക്കില്ല. നിലവിൽ നിരവധി സൂപ്പർതാരങ്ങൾ അൽ അഹ്ലിയിൽ ഉണ്ട്.Riyad Mahrez, Allan Saint-Maximin, Edouard Mendy, Franck Kessie, Gabri Veiga, Merih Demiral, Roger Ibanez എന്നിവരൊക്കെ അൽ അഹ്ലിയിൽ ഉള്ളതിനാൽ ഫിർമിനോയെ കൈവിടാൻ അൽ ഇത്തിഫാക്ക് തയ്യാറായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!