പിഎസ്ജിക്കെതിരെ ക്രിസ്റ്റ്യാനോ ബെഞ്ചിലോ സ്റ്റാർട്ടിങ് ഇലവനിലോ? ലഭിക്കുന്ന സൂചനകൾ ഇങ്ങനെ!
നാളെ നടക്കുന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ റിയാദ് ഓൾ സ്റ്റാർ ഇലവനാണ്. റിയാദിലെ പ്രധാനപ്പെട്ട ക്ലബ്ബുകളായ അൽ നസ്ർ,അൽ ഹിലാൽ ക്ലബ്ബുകളിലെ താരങ്ങളാണ് ഈ ഇലവനിൽ ഉണ്ടാവുക.നാളെ രാത്രി ഇന്ത്യൻ സമയം 10:30 നാണ് ഈയൊരു മത്സരം അരങ്ങേറുക.റിയാദിൽ വെച്ച് തന്നെയാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ തന്റെ അരങ്ങേറ്റം കുറിക്കും എന്നുള്ള കാര്യം ഉറപ്പായിരുന്നു. എന്തെന്നാൽ ഈ മത്സരത്തിൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുക ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.പക്ഷേ അദ്ദേഹം എത്രനേരം കളിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. അതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ ESPN ജേണലിസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്.
Report Reveals Number of Minutes Cristiano Ronaldo Will Play vs. PSG in Friendly https://t.co/fEREfDJFQb
— PSG Talk (@PSGTalk) January 17, 2023
അതായത് കുറഞ്ഞത് 45 മിനിറ്റ് എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. പക്ഷേ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുമോ അതല്ല പകരക്കാരന്റെ റോളിൽ വരുമോ എന്നുള്ളത് വ്യക്തമല്ല. ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഏതായാലും ഇരു താരങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കാരണം മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരുന്നത് കാണാൻ വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏകദേശം രണ്ട് മില്യണിന് മുകളിൽ ആളുകൾ ഈ മത്സരത്തിന്റെ ടിക്കറ്റിന് വേണ്ടി റിക്വസ്റ്റ് നൽകിയിരുന്നു.