പണത്തിന് വേണ്ടിയല്ല ഞാൻ ഇങ്ങോട്ട് വന്നത് : തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് സൗദി അറേബ്യൻ ഫുട്ബോളിന്റെ തലവര തന്നെ മാറി മറിഞ്ഞത്. ഇന്ന് നിരവധി സൂപ്പർതാരങ്ങൾ സൗദി ലീഗിൽ കളിക്കുന്നു.വലിയ ഒരു സാലറി നൽകി കൊണ്ടാണ് അദ്ദേഹത്തെ സൗദി ആകർഷിച്ചത്.200 മില്യൺ യൂറോയാണ് റൊണാൾഡോക്ക് സാലറിയായി കൊണ്ട് ലഭിക്കുന്നത്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം റൊണാൾഡോ തന്നെയാണ്.
എന്നാൽ ഈ പണം കണ്ടിട്ടല്ല താൻ സൗദി അറേബ്യയിലേക്ക് വന്നത് എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി പറഞ്ഞിട്ടുണ്ട്.വിജയങ്ങളും കിരീടങ്ങളും നേട്ടങ്ങളും സ്വന്തമാക്കാൻ വേണ്ടിയാണ് താൻ സൗദിയെ തിരഞ്ഞെടുത്തു എന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം.ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.
“പലരും പറയുന്നത് ഞാൻ ഇവിടേക്ക് വന്നത് പണത്തിനു വേണ്ടി മാത്രമാണ് എന്നാണ്.എന്നാൽ പണം ഞാൻ കാര്യമാക്കാത്ത ഒന്നാണ്. ഞാനിപ്പോഴും മുഴുവൻ അഭിലാഷവുമായാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഞാൻ ഫിറ്റാണ്. ആളുകൾ എപ്പോഴും ക്രിസ്റ്റ്യാനോയെ സംശയിക്കും.പക്ഷേ ഞാൻ എപ്പോഴും അവർക്ക് സർപ്രൈസുകളാണ് സമ്മാനിക്കുക.ഞാൻ ഇവിടെ എത്തിയിട്ടുള്ളത് വിജയിക്കാൻ വേണ്ടിയാണ്.കിരീടങ്ങൾ നേടണം,അൽ നസ്റിന്റെ പ്രകടനം മെച്ചപ്പെടുത്തണം,ലീഗിനെ വികസിപ്പിക്കണം,ഈ കൾച്ചറിനെ തന്നെ മാറ്റണം, അതിനുവേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്.നേട്ടങ്ങളും വിജയങ്ങളും ആണ് എന്റെ ലക്ഷ്യം. അതാണ് എന്നെ ഇവിടേക്ക് എത്തിച്ചിട്ടുള്ളത് “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്. സൗദി ലീഗിൽ അദ്ദേഹം ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സൗദി അറേബ്യയിൽ വെച്ച് ഒരു ഒഫീഷ്യൽ കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്.