നേരിട്ട് കണ്ടപ്പോൾ എനിക്ക് മനസ്സിലായി,ക്രിസ്റ്റ്യാനോ ഒരു പച്ചയായ മനുഷ്യനാണെന്ന്:ജോർദാൻ സാന്റോസ്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.39 വയസ്സിലേക്ക് എത്തിയ റൊണാൾഡോ ഫുട്ബോൾ ലോകത്തെ ഇപ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.54 ഗോളുകൾ ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. ഈ പ്രായത്തിലും ഇത്രയധികം ഗോളടിച്ചു കൂട്ടാൻ കഴിയുന്നു എന്നുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. എന്നാൽ അതിന്റെ അഹങ്കാരമോ തലക്കനമോ ക്രിസ്റ്റ്യാനോക്കില്ല എന്നുള്ള കാര്യം പോർച്ചുഗലിന്റെ ബീച്ച് ഫുട്ബോൾ സൂപ്പർതാരമായ ജോർദാൻ സാന്റോസ് പറഞ്ഞിട്ടുണ്ട്. നേരിട്ട് കണ്ടപ്പോൾ തനിക്ക് അത് ബോധ്യപ്പെട്ടു എന്നാണ് സാന്റോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo’s reaction to Laporte’s half way line goal. 😂💛 pic.twitter.com/nVZWyKSmLN
— TC (@totalcristiano) February 1, 2024
“ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തൊട്ടടുത്തായിരുന്നു ഉണ്ടായിരുന്നത്.എനിക്കത് വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല. ഞാൻ റൊണാൾഡോയോട് ഒരു ഫോട്ടോ ആവശ്യപ്പെട്ടു. അദ്ദേഹം എനിക്ക് ഒരു ഹഗ്ഗ് നൽകി. അതൊരു റിയൽ ഹഗ് ആയിരുന്നു.അദ്ദേഹം ഒരു പച്ചയായ മനുഷ്യനാണെന്ന് ഞാൻ ആ സമയത്ത് മനസ്സിലാക്കി. ഈ ഗ്രഹത്തിൽ തന്നെയാണോ റൊണാൾഡോ ജനിച്ചത് എന്ന് എനിക്ക് തോന്നിയിരുന്നു,പക്ഷേ നമ്മളെപ്പോലെ ഒരു പച്ചയായ മനുഷ്യൻ തന്നെയാണ് അദ്ദേഹം.ഫുട്ബോളിലെ മാത്രമല്ല,കായിക ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഒരു വലിയ ഇൻസ്പിരേഷൻ ആണ്.ഒരു നല്ല വ്യക്തി കൂടിയാണ്, അദ്ദേഹത്തെ പരിചയപ്പെടാനായി എന്നത് സ്വപ്നതുല്യമാണ് “ഇതാണ് ജോർദാൻ സാൻഡോസ് പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പരിക്കിന്റെ പിടിയിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്റർ മയാമിക്കെതിരെയുള്ള മത്സരത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. താരത്തിന്റെ അഭാവത്തിലും എതിരില്ലാത്ത ആറു ഗോളുകൾക്ക് അൽ നസ്ർ ഇന്റർ മയാമിയെ പരാജയപ്പെടുത്തുകയായിരുന്നു. ബ്രസീലിയൻ താരം ടാലിസ്ക്ക ഹാട്രിക്ക് സ്വന്തമാക്കുകയായിരുന്നു.