നെയ്മർ ടു അൽ ഹിലാൽ : ചരിത്രത്തിലെ ഏറ്റവും മോശം ട്രാൻസ്ഫർ!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വളരെയധികം കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോയിട്ടുണ്ട്.പരിക്ക് അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്. നെയ്മർ ഈയിടെ തിരിച്ചുവന്നെങ്കിലും വീണ്ടും അദ്ദേഹം പരിക്കിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.അദ്ദേഹത്തിന്റെ ആരാധകർക്ക് ഇത് വലിയ നിരാശയാണ് നൽകിയിട്ടുള്ളത്.
പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.നെയ്മർ ടു അൽ ഹിലാൽ,ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം ട്രാൻസ്ഫർ എന്നാണ് അവർ അതിന്റെ തലക്കെട്ടായി കൊണ്ട് നൽകിയിട്ടുള്ളത്. നെയ്മറെ കൊണ്ടുവന്നത് യാതൊരുവിധത്തിലും അൽ ഹിലാലിന് ഗുണകരമായില്ല എന്നാണ് അവർ ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു നെയ്മർ ജൂനിയറേ പിഎസ്ജിയിൽ നിന്നും അൽ ഹിലാൽ സ്വന്തമാക്കിയത്.90 മില്യൺ യൂറോയാണ് അവർ ചിലവഴിച്ചിട്ടുള്ളത്. ഏകദേശം 800 കോടി രൂപക്ക് മുകളിൽ വരും ഇത്.രണ്ടുവർഷത്തെ കരാറായിരുന്നു നെയ്മർക്ക് നൽകിയിരുന്നത്. ഒരു വലിയ സാലറി തന്നെ അവർ നെയ്മർക്ക് നൽകുന്നുണ്ട്.കൂടാതെ മറ്റു പല ആനുകൂല്യങ്ങളും അവർ നെയ്മർക്ക് നൽകിയിട്ടുണ്ട്.
അങ്ങനെയാണ് നെയ്മറെ അവർ കൊണ്ടുവന്നിട്ടുള്ളത്.എന്നാൽ കഴിഞ്ഞ സീസണൽ കേവലം 5 മത്സരങ്ങൾ മാത്രമാണ് നെയ്മർ കളിച്ചത്.പിന്നീട് ബ്രസീലിനു വേണ്ടി കളിക്കുന്ന സമയത്ത് നെയ്മർക്ക് പരിക്കേറ്റു.അതിനുശേഷം ഒരു വർഷത്തോളം നെയ്മർ പുറത്തായിരുന്നു.പിന്നീട് ഈയിടെ നെയ്മർ തിരിച്ചുവന്നു.അത് വലിയ രൂപത്തിൽ ആരാധകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. പക്ഷേ രണ്ടു മത്സരങ്ങൾ കളിച്ച നെയ്മർക്ക് വീണ്ടും പരിക്കേൽക്കുകയായിരുന്നു.
ഇതുവരെ അൽ ഹിലാലിനു വേണ്ടി ഏഴ് മത്സരങ്ങൾ മാത്രമാണ് നെയ്മർ കളിച്ചിട്ടുള്ളത്. നിലവിൽ ക്ലബ്ബിന്റെ പ്ലാനുകളിൽ അദ്ദേഹത്തിന് ഇടമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അതായത് ജനുവരിയിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് അൽ ഹിലാൽ ടെർമിനേറ്റ് ചെയ്തേക്കാം, അല്ലെങ്കിൽ ഈ സീസണിന് ശേഷം അവർ അദ്ദേഹത്തെ ഒഴിവാക്കിയേക്കാം.ഇങ്ങനെ രണ്ട് സാധ്യതകളാണ് നിലനിൽക്കുന്നത്. ചുരുക്കത്തിൽ നെയ്മറുടെ വരവ് കൊണ്ട് അൽ ഹിലാലിൽ പ്രത്യേകിച്ചൊന്നും തന്നെ സംഭവിച്ചില്ല എന്നാണ് ഗോൾ ഇപ്പോൾ പറഞ്ഞുവെക്കുന്നത്.