നെയ്മറെ രാജകീയമായി പ്രസന്റ് ചെയ്ത് അൽ ഹിലാൽ,പരിക്കെന്ന് സ്ഥിരീകരിച്ച് പരിശീലകൻ.

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇനി അൽ ഹിലാലിന്റെ താരമാണ്. താരത്തെ രാജകീയമായി കൊണ്ടാണ് ഇന്നലെ അൽ ഹിലാൽ പ്രസന്റ് ചെയ്തിട്ടുള്ളത്. ഒരു വമ്പൻ അവതരണ പ്രോഗ്രാമായിരുന്നു അവർ സംഘടിപ്പിച്ചിരുന്നത്. നിരവധി ആരാധകർക്ക് മുന്നിലാണ് നെയ്മർ ജൂനിയറെ അൽ ഹിലാൽ അവതരിപ്പിച്ചിട്ടുള്ളത്.വർണ്ണാഭമായ പരിപാടികളായിരുന്നു അവർ സംഘടിപ്പിച്ചിരുന്നത്.

അതിനുശേഷം നടന്ന മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ല.മത്സരത്തിൽ അൽ ഹിലാൽ സമനില വഴങ്ങുകയായിരുന്നു. അൽ ഹിലാലും അൽ ഫയ്ഹയും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. അതേസമയം ടീമിന്റെ പരിശീലകനായ ജോർഹെ ജീസസ് നെയ്മറെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ചെറിയ പരിക്കോട് കൂടിയാണ് വന്നിട്ടുള്ളത് എന്ന കാര്യം പരിശീലകൻ സ്ഥിരീകരിച്ചിട്ടുണ്ട്.

“ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ.എന്ത് വേണമെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒരു താരം. അദ്ദേഹം മികച്ച ഫിസിക്കൽ കണ്ടീഷനിൽ ആണെങ്കിൽ അദ്ദേഹത്തിന് എന്തും പ്രവർത്തിക്കാൻ കഴിയും.അദ്ദേഹം വന്നിട്ടുള്ളത് ചെറിയ പരിക്കോട് കൂടിയാണ്.ഇതുവരെ ടീമിനോടൊപ്പം പരിശീലനം നടത്തിയിട്ടില്ല. അദ്ദേഹത്തിന് എന്ന് കളിക്കാനാവും എന്നുള്ളത് എനിക്ക് അറിയില്ല “അൽ ഹിലാൽ പരിശീലകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *