ഞാൻ ഇവിടെ വളരെയധികം സന്തോഷവാനാണ് : നെയ്മർ വ്യക്തമാക്കുന്നു
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് ഇത് വളരെയധികം കഠിനമായ സമയമാണ്. പരിക്ക് തന്നെയാണ് അദ്ദേഹത്തിന്റെ വില്ലൻ. അടുത്ത ജനുവരി വരെ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ.നെയ്മറെ കുറിച്ച് ഒരുപാട് റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണ് ഇത്. നെയ്മർ ജനുവരിയിൽ തന്നെ അൽ ഹിലാൽ ഒഴിവാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.
ഇതിനിടെ 2034 വേൾഡ് കപ്പ് ബിഡുമായി ബന്ധപ്പെട്ടുകൊണ്ട് സൗദി അറേബ്യ ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു.നെയ്മർ ജൂനിയർ അതിൽ പങ്കെടുത്തിട്ടുണ്ട്.താൻ സൗദി അറേബ്യയിൽ വളരെയധികം ഹാപ്പിയാണ് എന്നുള്ള കാര്യം നെയ്മർ പറഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേൾഡ് കപ്പ് ആയി മാറാനുള്ള കഴിവ് സൗദി അറേബ്യയിലെ വേൾഡ് കപ്പിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഇവിടെ കളിക്കാനും ജീവിക്കാനും കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എനിക്ക് ഇവിടെ ലഭിച്ച സ്വീകരണം മനോഹരമാണ്.അതുകൊണ്ടുതന്നെ ഈ രാജ്യത്ത് ഞാൻ വളരെയധികം സന്തോഷവാനാണ്. ഇനിയും അത് മെച്ചപ്പെടുകയാണ് ചെയ്യുക.മറ്റു സൂപ്പർ താരങ്ങളും ഇങ്ങോട്ട് വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇവിടേക്ക് വരാനുള്ള അവസരം മറ്റു പല താരങ്ങൾക്കും ലഭിച്ചേക്കും. ഇവിടത്തെ എക്സ്പീരിയൻസ് എല്ലാവരും അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രോജക്ട് ആണ് സൗദി അറേബ്യയുടെ വേൾഡ് കപ്പ് പ്രോജക്ട്.ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേൾഡ് കപ്പ് ആയി മാറാനുള്ള കപ്പാസിറ്റി ഈ പ്രോജക്ട്നുണ്ട് ” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.
പരിക്ക് കാരണം ദീർഘകാലമായി നെയ്മർ ജൂനിയർ പുറത്താണ്. എന്നാൽ സൗദി അറേബ്യൻ ഫുട്ബോളിന്റെ മാർക്കറ്റിംഗിലെ പ്രധാന ഘടകമാണ് നെയ്മർ ജൂനിയർ. പക്ഷേ നെയ്മറെ കളിക്കളത്തിൽ ലഭിക്കുന്നില്ല എന്നത് അൽ ഹിലാലിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ അവർ താൽപര്യപ്പെടുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.