ചാമ്പ്യൻസ് ലീഗ്,കാര്യങ്ങൾ എളുപ്പമല്ലെന്ന് അൽ നസ്ർ കോച്ച്
AFC ചാമ്പ്യൻസ് ലീഗിൽ നാളെ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ അൽ നസ്ർ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. മറ്റൊരു സൗദി ക്ലബ്ബായ അൽ ഫയ്ഹയാണ് അൽ നസ്റിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈയൊരു മത്സരം അരങ്ങേറുക.അൽ നസ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ രണ്ടാം പാദം നടക്കുക.
ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൽ നസ്ർ വിജയിച്ചിരുന്നു. ഗോൾ നേടിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു. ഈ മത്സരത്തിന് മുന്നേ ചില കാര്യങ്ങൾ അൽ നസ്റിന്റെ പരിശീലകനായ ലൂയിസ് കസ്ട്രോ പറഞ്ഞിട്ടുണ്ട്. മത്സരം ഒട്ടും എളുപ്പമാവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ സാധാരണ രീതിയിൽ നടന്നിട്ടുണ്ട്.പക്ഷേ തയ്യാറെടുപ്പുകൾക്കുള്ള സമയം കുറവായിരുന്നു.പക്ഷേ മത്സരത്തിന് ഞങ്ങൾ റെഡിയാണ്. എന്നാൽ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്നുള്ളത് ഞങ്ങൾക്ക് അറിയാം. ഉത്തരവാദിത്വത്തോട് കൂടി ഞങ്ങൾ കളിക്കേണ്ടതുണ്ട് “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Luis Castro:
— Al Nassr Zone (@TheNassrZone) February 20, 2024
“Preparation was normal for tomorrow's match, and time was tight between matches but we are ready and we go into the match knowing the full responsibility is on us. pic.twitter.com/0NrkEwR5WP
ഇതേ അഭിപ്രായം തന്നെയാണ് അൽ നസ്ർ താരമായ അബ്ദുല്ലയും പങ്കുവെച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് വ്യത്യസ്തമായ ഒരു സ്വഭാവമാണെന്നും അതുകൊണ്ടുതന്നെ എളുപ്പമുള്ള മത്സരങ്ങൾ ഉണ്ടാവാറില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. വിജയിച്ചുകൊണ്ട് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ അൽ നസ്റിന് സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.39ആം വയസ്സിലും മാസ്മരിക പ്രകടനം നടത്തുന്ന റൊണാൾഡോയിൽ തന്നെയാണ് അൽ നസ്റിന്റെ പ്രതീക്ഷകൾ.