ഗോളും അസിസ്റ്റുമായി CR7, പെനാൽറ്റിയിൽ പിഴച്ച് നെയ്മർ, ബാഴ്സ വിജയിച്ചത് റാമോസിന്റെ ഓൺ ഗോളിൽ.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ അൽ തായിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ മത്സരത്തിൽ തിളങ്ങിയത്. ആദ്യ ഗോളിന് അസിസ്റ്റ് നൽകിയ റൊണാൾഡോ രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടുകയും ചെയ്തു.
അതേസമയം സൗദി അറേബ്യൻ ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അൽഹിലാലും വിജയിച്ചിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അൽ ഹിലാൽ അൽ ഷബാബിനെ തോൽപ്പിച്ചത്.സൂപ്പർതാരം നെയ്മർ ജൂനിയർ ഈ മത്സരത്തിൽ ഒരു പെനാൽറ്റി പാഴാക്കിയിരുന്നു.പക്ഷേ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.ഒരു അസിസ്റ്റ് അദ്ദേഹം കരസ്ഥമാക്കി.കൂലിബലി,മിട്രോവിച്ച് എന്നിവരാണ് അൽ ഹിലാലിന്റെ ഗോളുകൾ നേടിയത്.
Another important victory and 9 wins in a row!
— Cristiano Ronaldo (@Cristiano) September 29, 2023
Well done Team!
Let’s keep the good work!💪🏼💙💛 pic.twitter.com/ZB3gH5c8qt
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ സെവിയ്യയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം സെർജിയോ റാമോസ് ഓൺ വഴങ്ങുകയായിരുന്നു. ആ ഗോളാണ് ബാഴ്സക്ക് വിജയം നേടിക്കൊടുത്തത്.വിജയത്തോടെ ബാഴ്സ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.