ക്രിസ്റ്റ്യാനോ വന്നതോടെ ഇവിടുത്തെ താരങ്ങളുടെ ഫാറ്റ് കുറഞ്ഞ് മസിൽ വർദ്ധിച്ചു : അൽ നസ്ർ ന്യൂട്രീഷ്യനിസ്റ്റ്
തന്റെ ശരീരം എപ്പോഴും നന്നായി പരിപാലിക്കുന്ന ഒരു വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തിന്റെ ഫിറ്റ്നസ് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ രഹസ്യം.അതുകൊണ്ടുതന്നെയാണ് 38 ആം വയസ്സിലും ഇത്രയും മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് സാധിക്കുന്നത്. ഒരു തികഞ്ഞ പ്രൊഫഷണലിന്റെ വ്യക്തമായ ഉദാഹരണമാണ് റൊണാൾഡോ.
അൽ നസ്റിന്റെ ന്യൂട്രീഷ്യനിസ്റ്റായ ഹോസേ ബ്ലെസ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അൽ നസ്റിലെ സഹതാരങ്ങളിൽ അദ്ദേഹം ഉണ്ടാക്കിയ ഇമ്പാക്ടാണ് ബ്ലെസ വെളിപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jose Blesa (Al Nassr’s Nutritionist):
— Al Nassr Zone (@TheNassrZone) October 22, 2023
“Cristiano Ronaldo is one of the best players in history, there is a school for those around him, the rest of the players do what he does because everything he does is great to improve performance.
Since his arrival at the club all the… pic.twitter.com/eNTiGZksC9
” ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ.അദ്ദേഹത്തിന്റെ ചുറ്റുമുള്ളവർക്ക് അദ്ദേഹത്തിന് ഒരു സ്കൂൾ തന്നെയുണ്ട്. അദ്ദേഹം ചെയ്യുന്നതെല്ലാം മറ്റുള്ള താരങ്ങൾ അനുകരിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ ഓരോ പ്രവർത്തിയും പെർഫോമൻസ് ഇമ്പ്രൂവ് ആവാനുള്ള കാര്യങ്ങളാണ്. റൊണാൾഡോ ക്ലബ്ബിൽ എത്തിയതിനു ശേഷം എല്ലാ താരങ്ങളും വളരെ തീവ്രമായ പരിശീലനമാണ് നടത്തുന്നത്.മാത്രമല്ല വളരെ കണിശയാർന്ന ഡയറ്റും അവർ നടത്തുന്നുണ്ട്.ഞാൻ ഒരു ക്ലബ്ബിലും ഇത്തരത്തിലുള്ള ഒരു മാറ്റം കണ്ടിട്ടില്ല. ഒരു താരത്തിന്റെ വരവോടുകൂടി മറ്റെല്ലാ താരങ്ങളും തങ്ങളുടെ ബോഡിയുടെ കോമ്പോസിഷൻ 90% വർദ്ധിപ്പിച്ചു. ഇപ്പോൾ അൽ നസ്ർ താരങ്ങൾക്ക് ഫാറ്റ് കുറവും മസിലുകൾ കൂടുതലുമാണ്, അതിന് കാരണം റൊണാൾഡോയാണ് ” ഇതാണ് ക്ലബ്ബിന്റെ ന്യൂട്രീഷനിസ്റ്റ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിലും കിടിലൻ പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്. 9 ലീഗ് മത്സരങ്ങൾ കളിച്ച റൊണാൾഡോ 11 ഗോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഒരു കിടിലൻ ഫ്രീകിക്ക് ഗോൾ താരം സ്വന്തമാക്കിയിരുന്നു.