ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവരുടെ ഭാവി എന്ത്? സൗദി ലീഗ് CEO പ്രതികരിക്കുന്നു
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതിന് പിന്നാലെയാണ് സൗദി അറേബ്യൻ ലീഗ് അത്ഭുതകരമായ വളർച്ച കൈവരിച്ചത്. പിന്നീട് ഒരുപാട് സൂപ്പർ താരങ്ങൾ സൗദി ലീഗിൽ എത്തി. നിലവിൽ നെയ്മർ ജൂനിയർ പോലും സൗദി അറേബ്യൻ ലീഗിലാണ് ഉള്ളത്.എന്നാൽ ഈ രണ്ട് താരങ്ങളുടെയും കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അവസാനിക്കും.ഈ കരാർ പുതുക്കാൻ അവരുടെ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടില്ല.
നെയ്മർ ക്ലബ്ബ് വിട്ടേക്കും എന്ന റൂമറുകൾ സജീവമാണ്.അതേസമയം റൊണാൾഡോയുടെ കാര്യത്തിൽ വ്യക്തതകൾ ഒന്നും വന്നിട്ടില്ല. ഈ വിഷയത്തിൽ സൗദി അറേബ്യൻ ലീഗിന്റെ CEO ആയ ഒമർ മുഹർബൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരെയും നിലനിർത്താൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. പക്ഷേ ലീഗിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അവരവരുടെ ക്ലബ്ബുകളാണ് തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.CEO യുടെ വാക്കുകൾ ഇങ്ങനെയാണ്.
“റൊണാൾഡോ സൗദി ലീഗിൽ ഒരു വലിയ ഇമ്പാക്ട് ഉണ്ടാക്കി എന്നത് രഹസ്യമായ കാര്യമൊന്നുമല്ല.അന്താരാഷ്ട്ര തലത്തിൽ വരെ അദ്ദേഹം ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്.പക്ഷേ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണ്.റൊണാൾഡോയും ക്ലബ്ബും തമ്മിലാണ് ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത്. നെയ്മറുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അദ്ദേഹം കൂടുതൽ കളിച്ചിട്ടില്ല എന്നുള്ളത് ശരിയാണ്. പക്ഷേ ആഗോളതലത്തിൽ അദ്ദേഹത്തിന് വലിയ ഒരു ആരാധക കൂട്ടമുണ്ട്. അദ്ദേഹവും ലീഗിന് വലിയ മൂല്യം നൽകുന്നു.പക്ഷേ തീരുമാനങ്ങൾ എടുക്കേണ്ടത് അവരാണ് ” ഇതാണ് CEO പറഞ്ഞിട്ടുള്ളത്.
നെയ്മർ ജൂനിയർ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. ഇക്കാര്യത്തിൽ ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം റൊണാൾഡോയെ നിലനിർത്താൻ അൽ നസ്റിന് താല്പര്യമുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.