ക്രിസ്റ്റ്യാനോ തനിക്കൊപ്പം കിടക്ക പങ്കിട്ടുവെന്ന് വെനിസ്വേലൻ ബ്ലോഗർ,നിഷേധിച്ച് താരം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പങ്കാളിയായ ജോർജിന റോഡ്രിഗസിനെ വഞ്ചിച്ചു എന്നുള്ള ആരോപണം ദിവസങ്ങൾക്ക് മുന്നേ ഉയർന്നിരുന്നു. അതായത് വെനിസ്വേലയിലെ പ്രശസ്ത ബ്ലോഗറും ഇൻഫ്ലുവൻസറുമായ ജോർജിലായ എന്ന യുവതിയായിരുന്നു ഈ ആരോപണം ഉന്നയിച്ചിരുന്നത്. 2022 മാർച്ച് മാസത്തിൽ ഇന്റർനാഷണൽ ഡ്യൂട്ടിക്കിടെയാണ് താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കിടക്ക പങ്കിട്ടത് എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്. ഇതേക്കുറിച്ച് അവർ ഇൻസ്റ്റഗ്രാമിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ എനിക്ക് മെസ്സേജ് അയച്ചപ്പോൾ ഞാൻ കരുതിയത് ഞങ്ങൾക്ക് കൂടുതൽ സംസാരിക്കാനും അടുത്തറിയാനും വേണ്ടിയാണ് എന്നാണ്.അദ്ദേഹത്തോടൊപ്പം കൂടുതൽ ചിത്രങ്ങൾ എടുക്കാൻ സാധിക്കും എന്ന് ഞാൻ കരുതി. പക്ഷേ അവിടെ സെക്സ് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ ഞങ്ങൾ തമ്മിൽ സെക്സിൽ ഏർപ്പെട്ടു. എന്റെ സമ്മതത്തോടുകൂടി തന്നെയാണ് അത് നടന്നിട്ടുള്ളത് ” ഇതാണ് അവർ ആരോപിച്ചിരിക്കുന്നത്.
Cristiano Ronaldo has claimed innocent of a “completely false” indictment by a married Venezuelan influencer that she had sex with him in 2022.
— Futball News (@FutballNews_) March 3, 2023
The lady, a blogger, who goes by the name Georgilaya, claimed that Cristiano Ronaldo cheated on his partner Georgina Rodriguez. pic.twitter.com/8NLxeT4nOl
പരസ്പര സമ്മതത്തോടുകൂടിയുള്ള സെക്സ് ആണെങ്കിലും തന്റെ പങ്കാളിയായ ജോർജിന റോഡ്രിഗസിനെ ക്രിസ്റ്റ്യാനോ വഞ്ചിച്ചു എന്ന ആരോപണമാണ് ഇതിലൂടെ ഉയർന്നത്. എന്നാൽ ഇത് പൂർണ്ണമായും ക്രിസ്റ്റ്യാനോ റൊണാൾഡോ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു വക്താവിലൂടെയാണ് ഇത് നിഷേധിച്ചിട്ടുള്ളത്. തികച്ചും വ്യാജമായ ആരോപണം എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വക്താവ് പ്രമുഖ മാധ്യമമായ സണ്ണിനോട് പറഞ്ഞിട്ടുള്ളത്. ഇത് സംഭവിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ് റൊണാൾഡോയുടെ ക്യാമ്പ് വ്യക്തമാക്കുന്നത്.
2016 മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും പങ്കാളികളാണ്.നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അവിടെയും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.