ക്രിസ്റ്റ്യാനോ ഉണ്ടെങ്കിൽ നല്ലത്, ഇപ്പോഴും ലോകത്തെ മികച്ച താരങ്ങളിൽ ഒരാൾ: പ്രശംസിച്ച് അൽ ഹിലാൽ കോച്ച്
ഇന്ന് റിയാദ് സീസൺ കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ വമ്പൻമാരായ അൽ ഹിലാലും അൽ നസ്റും തമ്മിലാണ് ഏറ്റുമുട്ടുക.ഇതൊരു ഫ്രണ്ട്ലി കോമ്പറ്റീഷനാണെങ്കിലും സൗദിയിലെ ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുന്ന ഈ മത്സരത്തിന് ഏറെ പ്രാധാന്യമുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിക്കും എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഇന്റർ മയാമിക്കെതിരെയുള്ള മത്സരത്തിൽ പരിക്ക് കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല.
താരത്തെക്കുറിച്ച് ചില കാര്യങ്ങൾ അൽഹിലാലിന്റെ പരിശീലകനായ ജോർഹെ ജീസസ് പറഞ്ഞിട്ടുണ്ട്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണ് എന്നാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോയെന്നും ജീസസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 CRISTIANO RONALDO IS EXPECTED TO PLAY TODAY.
— TCR. (@TeamCRonaldo) February 8, 2024
This will be his first appearance since 30th December 2023. pic.twitter.com/bxyhRthFWn
“ഇതൊരു തയ്യാറെടുപ്പ് മത്സരമാണ്.കഴിഞ്ഞ അഞ്ച് ആഴ്ചയായി കോമ്പറ്റീഷൻ മത്സരങ്ങൾ ഞങ്ങൾ കളിച്ചിട്ടില്ല.പക്ഷേ ടീമിന്റെ ഫിസിക്കൽ ലെവൽ നിലനിർത്തുക എന്ന കാര്യത്തിൽഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്. ഇതൊരു മികച്ച മത്സരമായിരിക്കും. താരങ്ങൾക്കിടയിൽ ഇക്കാര്യത്തെക്കുറിച്ച് യാതൊരുവിധ കൺഫ്യൂഷനുകളും ഇല്ല. പരിക്കിൽ നിന്നും മുക്തനായി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ പങ്കെടുക്കുകയാണെങ്കിൽ അതൊരു നല്ല കാര്യം തന്നെയായിരിക്കും.ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ.അദ്ദേഹം കളിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു മികച്ച പ്രിപ്പറേഷൻ മത്സരമായിരിക്കും, അത് തന്നെയാണ് ഞങ്ങൾക്ക് വേണ്ടതും ” അൽ ഹിലാലിന്റെ പരിശീലകൻ പറഞ്ഞു.
ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈയൊരു മത്സരം നടക്കുക. റിയാദിലെ കിങ്ഡം അരീനയിൽ വച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. നിലവിൽ മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുക്കുന്നത്.സൗദി അറേബ്യൻ ലീഗിൽ 18 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും ഒൻപത് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.