ക്രിസ്റ്റ്യാനോയാണ് വഴി തെളിയിച്ചത്, ഒരിക്കലും പോവില്ല എന്നത് ഞാൻ പറയില്ല: സൗദിയെ കുറിച്ച് വാക്കർ
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിരുന്നു. യൂറോപ്പിലെ പല താരങ്ങളും ഇപ്പോൾ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും രണ്ട് താരങ്ങൾ സൗദിയിലേക്ക് പോയിരുന്നു.റിയാദ് മഹ്റസ്,അയ്മറിക്ക് ലപോർട്ട എന്നിവർ നിലവിൽ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ സൗദി അറേബ്യയിലേക്ക് പോകുമോ എന്നുള്ള കാര്യം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ കെയ്ൽ വാക്കറോട് ചോദിക്കപ്പെട്ടിരുന്നു. ഒരിക്കലും പോകില്ല എന്നുള്ളത് താൻ ഒരിക്കലും പറയില്ല എന്നാണ് വാക്കർ ഇതിന് മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദിയിലേക്കുള്ള വഴി വെട്ടിതെളിച്ചതെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.വാക്കറുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨Kyle Walker: “Cristiano Ronaldo is the one who opened the door for football stars to the Saudi League.” pic.twitter.com/r9tBxwzCcy
— CristianoXtra (@CristianoXtra_) March 8, 2024
” ഒരിക്കലും സൗദിയിലേക്ക് പോകില്ല എന്നുള്ളത് ഒരിക്കലും ഞാൻ പറയില്ല. അവർ നൽകുന്ന പണവും മറ്റുള്ള ഘടകങ്ങളുമാണ് ഇവിടെനിന്ന് താരങ്ങൾ അങ്ങോട്ട് പോകാനുള്ള കാരണം.റൊണാൾഡോയാണ് അങ്ങോട്ടേക്കുള്ള വഴി തെളിയിച്ചത്.ആ വഴിയിലൂടെയാണ് എല്ലാവരും പോകുന്നത്. അവർ കൂടുതൽ താരങ്ങളെ ആകർഷിച്ച് മികച്ച ലീഗ് ആയി മാറിയാൽ എന്തുകൊണ്ട് അങ്ങോട്ട് പോയിക്കൂടാ? ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആണ്.സാധ്യമാകുന്ന കാലമത്രയും ഇവിടെ ഏറ്റവും മികച്ച രൂപത്തിൽ എനിക്ക് തുടരേണ്ടതുണ്ട് ” ഇതാണ് കെയ്ൽ വാക്കർ പറഞ്ഞിട്ടുള്ളത്.
അതായത് അദ്ദേഹം ഭാവിയിൽ സൗദി അറേബ്യൻ ലീഗിലേക്ക് എത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. 33 വയസ്സുള്ള താരത്തിന് മാഞ്ചസ്റ്റർ സിറ്റിയുമായി2026 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.