ക്രിസ്റ്റ്യാനോക്ക് സൗദിയിലും അപമാനം, താരത്തിന്റെ ജേഴ്സി ചവിട്ടിയരക്കപ്പെട്ടു!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിന് വേണ്ടിയുള്ള അരങ്ങേറ്റം പൂർത്തിയാക്കിയിട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.രണ്ട് മത്സരങ്ങളാണ് അദ്ദേഹം അൽ നസ്റിന് വേണ്ടി കളിച്ചിട്ടുള്ളത്. എന്നാൽ ഗോളുകളോ അസിസ്റ്റുകളോ ഇതുവരെ അദ്ദേഹത്തിന് നേടാൻ കഴിയാത്തത് ആരാധകർക്ക് നിരാശയുണ്ടാക്കുന്ന കാര്യമാണ്.

കഴിഞ്ഞ സൗദി അറേബ്യൻ സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ അൽ ഇത്തിഹാദിനോട് അൽ നസ്ർ പരാജയപ്പെട്ടിരുന്നു. ഇതോടുകൂടി ഫൈനൽ കാണാതെ റൊണാൾഡോയുടെ ക്ലബ്ബ് പുറത്താക്കുകയും ചെയ്തിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ റൊണാൾഡോക്ക് ഒരു ഗോളവസരം ലഭിച്ചിരുന്നുവെങ്കിലും അത് ഗോൾ ആക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

മത്സരശേഷം അൽ നസ്ർ പരിശീലകനായ റൂഡി ഗാർഷ്യ ഇത് പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അൽ ഇത്തിഹാദ് ആരാധകർ പലതവണ മെസ്സി.. മെസ്സി.. എന്നെ ചാന്റ് ചെയ്തുകൊണ്ട് റൊണാൾഡോയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ജേഴ്സി നിലത്തിട്ട് കൊണ്ട് മനപ്പൂർവം ചവിട്ടിയരക്കുന്നതിന്റെ വീഡിയോയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.അൽ ഇത്തിഹാദ് ആരാധകരാണ് ഈ പ്രവർത്തിക്ക് പിന്നിൽ എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുള്ളത്.

ഏതായാലും റൊണാൾഡോക്ക് ഒരു മികച്ച തുടക്കം ഇപ്പോൾ അൽ നസ്റിൽ ലഭിച്ചിട്ടില്ല.പിഎസ്ജിക്കെതിരെ രണ്ട് ഗോളുകൾ റൊണാൾഡോ നേടിയിരുന്നുവെങ്കിലും അത് സൗഹൃദ മത്സരമായിരുന്നു. ഏതായാലും വരുന്ന മത്സരങ്ങളിൽ റൊണാൾഡോ ഗോൾ നേടുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *