ക്രിസ്റ്റ്യാനോക്ക് റെഡ് കാർഡ്,അൽ ഹിലാലിനോട് തോറ്റ് അൽ നസ്ർ!
ഇന്നലെ നടന്ന സൗദി അറേബ്യൻ സൂപ്പർ കപ്പ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വൈരികളായ അൽ ഹിലാൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അൽ നസ്റിനെ തോൽപ്പിച്ചിട്ടുള്ളത്. ഇതോടെ അൽ ഹിലാൽ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിൽ അൽ ഹിലാലും അൽ ഇത്തിഹാദും തമ്മിലാണ് ഏറ്റുമുട്ടുക.
🚨🚨| For this challenge, Cristiano Ronaldo was sent off. 😳pic.twitter.com/wi6elGm82H
— CentreGoals. (@centregoals) April 8, 2024
വളരെ സംഭവബഹുലമായിരുന്നു ഈ മത്സരം.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല.എന്നാൽ രണ്ടാം പകുതിയിൽ ഗതി മാറുകയായിരുന്നു. മത്സരത്തിന്റെ 61ആം മിനുട്ടിൽ സലിം അൽ ദവ്സരി അൽ ഹിലാലിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ 72 മിനുട്ടിൽ ബ്രസീലിയൻ സൂപ്പർതാരമായ മാൽക്കം കൂടി ഗോൾ നേടിയതോടെ അൽ ഹിലാൽ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ 86ആം മിനുട്ടിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റെഡ് കാർഡ് പുറത്തേക്ക് പോകേണ്ടി വരുന്നത്.അൽ ഹിലാൽ താരമായ അൽ ബുലൈഹിയെ ക്രിസ്റ്റ്യാനോ റൊണാൾഡോ കൈമുട്ട് കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
At this point you have to credit Cristiano Ronaldo's anger management ability to not pull the trigger on the referee there in the face of such a massive robbery. pic.twitter.com/UdPpeFE9Vi
— LLF (@laligafrauds) April 8, 2024
ഇത് ശ്രദ്ധയിൽപ്പെട്ട റഫറി സ്ട്രൈറ്റ് റെഡ് കാർഡ് റൊണാൾഡോക്ക് നൽകുകയായിരുന്നു.ഇതും റൊണാൾഡോക്ക് പിടിച്ചില്ല. അദ്ദേഹം റഫറിക്ക് നേരെ ആക്രമിക്കാൻ വേണ്ടി കൈ ഓങ്ങുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.പിന്നീട് റൊണാൾഡോ കളിക്കളം വിടുകയായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മാനെ ഒരു ഗോൾ നേടിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല.ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു കൊണ്ട് അൽ ഹിലാൽ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
Esta fue la roja directa a Cristiano Ronaldo 🤣🤣🤣
— MT (@MadridTotal_) April 8, 2024
FIFA vs Cristiano Ronaldo, más de 20 años y contando ✍🏻 pic.twitter.com/FubRrz04cg