എല്ലാ റെക്കോർഡുകളും തകർക്കാൻ ആഗ്രഹിക്കുന്നവൻ,ഒപ്പം കളിക്കാൻ കഴിഞ്ഞത് തന്നെ ബഹുമതി:ക്രിസ്റ്റ്യാനോയെ കുറിച്ച് കെയ്ലേനി
ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ 39 ആം വയസ്സിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തെടുക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹം ഹാട്രിക്ക് കരസ്ഥമാക്കിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ രണ്ട് ഫ്രീകിക്ക് ഗോളുകളാണ് അദ്ദേഹം നേടിയത്. കരിയറിൽ 65 ഹാട്രിക്കുകളും 62 ഫ്രീകിക്ക് ഗോളുകളും ഇതോടുകൂടി റൊണാൾഡോ പൂർത്തിയാക്കിയിട്ടുണ്ട്.
2018ൽ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം മൂന്ന് വർഷക്കാലം യുവന്റസിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്. ഈ കാലയളവിൽ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുള്ള ഇറ്റാലിയൻ സൂപ്പർതാരമാണ് ജോർജിയോ കെയ്ലേനി.റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. റൊണാൾഡോക്കൊപ്പം കളിക്കാൻ കഴിഞ്ഞത് തന്നെ ഒരു ബഹുമതിയാണ് എന്നാണ് ഈ താരം പറഞ്ഞിട്ടുള്ളത്.കെയ്ലേനിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨Cristiano Ronaldo is just 15 goals away from reaching 900 career goals. pic.twitter.com/DUhqdE3Gn2
— CristianoXtra (@CristianoXtra_) April 3, 2024
” എപ്പോഴും ഗോളുകൾ നേടാനും എല്ലാ റെക്കോർഡുകളും തകർക്കാനും ആഗ്രഹിക്കുന്ന ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 3 വർഷക്കാലം അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്.നിങ്ങൾ കാണുന്ന പോലെയുള്ള ഒരു വ്യക്തി തന്നെയാണ് റൊണാൾഡോ. അദ്ദേഹത്തിന്റെ ഡെഡിക്കേഷനും മറ്റു പല കാര്യങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് “കെയ്ലേനി പറഞ്ഞു.
Here are all of Cristiano Ronaldo goals tonight. Hatrick ⭐️
— Janty (@CFC_Janty) April 2, 2024
pic.twitter.com/ISo0SfNauL
മൂന്നുവർഷം യുവന്റസിന് വേണ്ടി കളിച്ച റൊണാൾഡോ നൂറിൽപരം ഗോളുകൾ നേടിയിട്ടുണ്ട്.പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് അദ്ദേഹം പോവുകയായിരുന്നു. സൗദിയിൽ ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റൊണാൾഡോ പുറത്തെടുക്കുന്നത്. 24 ലീഗ് മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.