എംബപ്പേയേയും ഹാലന്റിനെയും പിറകിലാക്കി ക്രിസ്റ്റ്യാനോ, പോരാട്ടം മുറുകുന്നു!
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ അഖ്ദൂദിനെ നസ്ർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തിളങ്ങിയത് മറ്റാരുമല്ല റൊണാൾഡോ തന്നെയാണ്. എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്.
രണ്ടും കിടിലൻ ഗോളുകളായിരുന്നു. അതിൽ 80ആമത്തെ മിനിറ്റിൽ അദ്ദേഹം നേടിയ ഗോൾ ഒരു വണ്ടർ ഗോൾ ആയിരുന്നു.മിന്നുന്ന പ്രകടനമാണ് സൗദി ലീഗിൽ ഇപ്പോൾ ഈ സൂപ്പർ താരം പുറത്തെടുക്കുന്നത്. 13 മത്സരങ്ങൾ കളിച്ച താരം 15 ഗോളുകളും 7 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ പ്രായത്തിലും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കാൻ റൊണാൾഡോക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം.
Most Goals In 2023:
— Al Nassr Zone (@TheNassrZone) November 24, 2023
• Harry Kane 49
• CRISTIANO RONALDO 48
• Erling Haaland 48
• Kylian Mbappe 47
Who will finish 2023 on top 👀 pic.twitter.com/zuSk4vOJmx
മാത്രമല്ല യുവ താരങ്ങളോട് റൊണാൾഡോ ഇപ്പോൾ മുട്ടിനിൽക്കുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ റൊണാൾഡോ സജീവമാണ്.നിലവിൽ രണ്ടാം സ്ഥാനത്താണ് റൊണാൾഡോ ഉള്ളത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഈ വർഷം ആകെ 48 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.49 ഗോളുകൾ നേടിയിട്ടുള്ള സൂപ്പർ താരം ഹാരി കെയ്നാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.48 ഗോളുകൾ നേടിയിട്ടുള്ള ഹാലന്റ്,47 ഗോളുകൾ നേടിയിട്ടുള്ള എംബപ്പേ എന്നിവർ തൊട്ടു പിറകിലുണ്ട്. ഈ വർഷം അവസാനിക്കുമ്പോൾ ആരായിരിക്കും ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.