ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ, തകർപ്പൻ വിജയവുമായി അൽ നസ്ർ!
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസ്റിന് വിജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എതിരാളികളായ അൽ അദാലഹിനെ അൽ നസ്ർ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ടാലിസ്ക്ക എന്നിവരാണ് ക്ലബ്ബിനു വേണ്ടി തിളങ്ങിയത്.
മത്സരത്തിന്റെ നാല്പതാം മിനിട്ടിലാണ് അൽ നസ്റിന് അനുകൂലമായ പെനാൽറ്റി ലഭിക്കുന്നത്. അത് ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.
55ആം മിനുട്ടിൽ ടാലിസ്‌ക്ക ടീമിന്റെ ലീഡ് ഉയർത്തി. പിന്നീട് 66ആം മിനിട്ടിലാണ് റൊണാൾഡോയുടെ രണ്ടാം ഗോൾ വന്നത്.ടാലിസ്ക്കയുടെ പാസ് സ്വീകരിച്ച റൊണാൾഡോയുടെ വീക്ക് ഫൂട്ട് ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.78ആം മിനുട്ടിൽ ടാലിസ്‌ക്ക വീണ്ടും ഗോൾ കണ്ടെത്തി.
CRISTIANO RONALDO FROM THE SPOT TO OPEN THE SCORING FOR AL NASSR! pic.twitter.com/cnZwcmBx0P
— ESPN FC (@ESPNFC) April 4, 2023
മത്സരത്തിന്റെ ഏറ്റവും ഒടുവിൽ ഐമൻ അഹമ്മദ് കൂടി ഗോൾ നേടിയതോടെ ഗോൾ പട്ടിക സമ്പൂർണ്ണമാവുകയായിരുന്നു. നിലവിൽ 52 പോയിന്റ് ഉള്ള അൽ നസ്ർ രണ്ടാം സ്ഥാനത്താണ്.ഒരു പോയിന്റ് കൂടുതലുള്ള അൽ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഫോമിലാണ് ക്ലബ്ബിനുവേണ്ടി ഇപ്പോൾ കരിച്ചു കൊണ്ടിരിക്കുന്നത്.11 ഗോളുകൾ അദ്ദേഹം ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു. മാത്രമല്ല ഈ വർഷം ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 15 ഗോളുകളും താരം നേടിക്കഴിഞ്ഞു.