ഇന്ന് നെയ്മർ തിരികെയെത്തുന്ന മത്സരം, ലൈവ് എവിടെ കാണാം?
സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ AFC ചാമ്പ്യൻസ് ലീഗിൽ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ UAE ക്ലബ്ബായ അൽ ഐനാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക.അൽ ഐനിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിൽ ആരാധകരെ ആകർഷിക്കുന്ന കാര്യം നെയ്മർ ജൂനിയറാണ്. ഒരു വലിയ ഇടവേളക്ക് ശേഷം നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന ഒരു മത്സരമാണ് ഇത്.കഴിഞ്ഞ ഒരു വർഷത്തോളമായി പരിക്ക് മൂലം നെയ്മർ പുറത്തായിരുന്നു. എന്നാൽ കളിക്കാനുള്ള ഫിറ്റ്നസ് അദ്ദേഹം ഇപ്പോൾ വീണ്ടെടുത്തു കഴിഞ്ഞു.ഇന്നത്തെ മത്സരത്തിൽ നെയ്മർ കളിക്കും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ അതോ പകരക്കാരനായി കൊണ്ടായിരിക്കുമോ ഇറങ്ങുക എന്നുള്ളതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
നെയ്മർ മടങ്ങി വരുന്നതുകൊണ്ടുതന്നെ ഒരുപാടുപേർ ഈ മത്സരം കാണാനുള്ള കാത്തിരിപ്പിലാണ്. ഈ മത്സരം എവിടെ ലൈവ് കാണാം എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.ഫാൻകോഡ് ആപ്പ് വഴിയാണ് ഈ മത്സരം ഇന്ത്യയിൽ വീക്ഷിക്കാൻ സാധിക്കുക.മത്സരം കാണാൻ വേണ്ടി പേമെന്റ് നൽകേണ്ടതുണ്ട്.ഈ മത്സരം മാത്രം കാണാൻ വേണ്ടി 25 രൂപയാണ് അടക്കേണ്ടത്. 99 രൂപ അടച്ചു കഴിഞ്ഞാൽ AFC ചാമ്പ്യൻസ് ലീഗ് എലൈറ്റിലെ എല്ലാ മത്സരങ്ങളും കാണാൻ സാധിക്കും.
ഗംഭീര പ്രകടനമാണ് അൽ ഹിലാൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്. സൗദി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് അവർ തന്നെയാണ്.കളിച്ച ഏഴ് മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്. ഇനി നെയ്മർ കൂടി മടങ്ങിയെത്തുന്നതോടെ അവരുടെ കരുത്ത് ഇരട്ടിയാവുകയാണ് ചെയ്യുന്നത്.