ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരം: നെയ്മറെ കുറിച്ച് മുംബൈ സിറ്റി പരിശീലകന് പറയാനുള്ളത്.
ഇന്ന് AFC ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യൻ ക്ലബ്ബായ മുംബൈ സിറ്റിയുടെ എതിരാളികൾ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് മുംബൈ സിറ്റിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് മുംബൈ സിറ്റി അൽ ഹിലാലിനോട് തകർന്നടിഞ്ഞിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ കളിച്ച മൂന്ന് മത്സരത്തിലും മുംബൈ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
വലിയ നാണക്കേടുകൾ ഇല്ലാതെ സ്വന്തം മൈതാനത്ത് രക്ഷപ്പെടുക എന്നത് മാത്രമായിരിക്കും മുംബൈ സിറ്റിയുടെ ഇന്നത്തെ ഉദ്ദേശം. സൂപ്പർതാരം നെയ്മർ ജൂനിയർ പരിക്കു മൂലം പുറത്താണ്. അദ്ദേഹം ഇല്ല എന്ന് കരുതി അൽഹിലാലിന്റെ ഭീഷണി കുറയില്ല എന്നത് മുംബൈ സിറ്റിയുടെ പരിശീലകനായ ഡെസ് ബക്കിങ്‌ഹാം പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നെയ്മറെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.മുംബൈ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
𝘼𝙁𝘾 𝘾𝙝𝙖𝙢𝙥𝙞𝙤𝙣𝙨 𝙇𝙚𝙖𝙜𝙪𝙚 𝙣𝙞𝙜𝙝𝙩 𝙞𝙣 मुंबई! 🤩#TheIslanders are back at the DY Patil Sports Stadium to take on one of Asia’s finest in an enchanting #ACL night in #AamchiCity 💥#MUMvHIL #IslandersInAsia #MumbaiCity 🔵 pic.twitter.com/5B3cbVG75S
— Mumbai City FC (@MumbaiCityFC) November 6, 2023
” നെയ്മർക്ക് ഇവിടെ ഇന്ത്യയിൽ വലിയ ഒരു സ്റ്റാറ്റസ് തന്നെയുണ്ട്. അദ്ദേഹത്തെ ഐഡോളായി കാണുന്ന നിരവധി ആരാധകർ ഇവിടെയുണ്ട്.നിർഭാഗ്യവശാൽ അദ്ദേഹത്തിന് പരിക്ക് ഏൽക്കുകയായിരുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ അദ്ദേഹം എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് മടങ്ങി എത്തട്ടെ.അൽ ഹിലാലിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം.അവരുടെ നിലവാരം വളരെയധികം ഉയർന്നതാണ്. നെയ്മർ ഇല്ല എന്ന് കരുതി അൽ ഹിലാൽ ഉയർത്തുന്ന ഭീഷണി കുറയുന്നില്ല ” ഇതാണ് മുംബൈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് ശേഷവും രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളാണ് മുംബൈ സിറ്റി കളിക്കുക.അതിനുശേഷം ഡിസംബർ എട്ടാം തീയതിയാണ് അവർ ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുക. ബംഗളൂരു എഫ്സിയാണ് അന്ന് അവരുടെ എതിരാളികൾ. നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്സിയുള്ളത്.