അൽ നസ്ർ സൂപ്പർ താരത്തിന് പരിക്ക്, നാട്ടിലേക്ക് തന്നെ മടങ്ങുന്നു!

ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് സാധിക്കുന്നുണ്ട്.സൗദി ലീഗിൽ മൂന്നാം സ്ഥാനത്താണ് അവരിപ്പോൾ ഉള്ളത്.അൽ നസ്റിന്റെ മികച്ച പ്രകടനത്തിൽ പ്രധാന പങ്കുവഹിക്കുന്ന താരങ്ങളിൽ ഒരാളാണ് മാഴ്സെലോ ബ്രോസോവിച്ച്. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുള്ളത്.

അതായത് ക്രൊയേഷ്യയ്ക്ക് വേണ്ടിയുള്ള രണ്ട് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.അതിനുശേഷം അദ്ദേഹം ഇപ്പോൾ പരിക്കിന്റെ പിടിയിലായിട്ടുണ്ട്. നിലവിൽ അൽ നസ്റിനോടൊപ്പമാണ് ഈ മിഡ്ഫീൽഡർ ഉള്ളത്.എന്നാൽ അദ്ദേഹം തന്റെ നാടായ ക്രൊയേഷ്യയിലേക്ക് തന്നെ മടങ്ങുകയാണ്.കൂടുതൽ വിദഗ്ധമായ പരിശോധനകൾക്ക് വേണ്ടിയാണ് ക്രൊയേഷ്യയിലേക്ക് മടങ്ങുന്നത്.

താരം എത്രകാലം പുറത്തിരിക്കും എന്നുള്ളത് വ്യക്തമല്ല.അൽ നസ്ർ അടുത്ത മത്സരം ദമാക്ക് എതിരെയാണ് കളിക്കുക. ആ മത്സരത്തിൽ ബ്രോസോവിച്ച് കളിക്കില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.കുറച്ചധികം കാലം അദ്ദേഹം പുറത്തിരിക്കേണ്ടിവരും എന്നതാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അഭാവം ഈ സൗദി ക്ലബ്ബിന് വലിയ ഒരു തടസ്സം തന്നെയായിരിക്കും സൃഷ്ടിക്കുക.

അതേസമയം റൊണാൾഡോ കഴിഞ്ഞ പോർച്ചുഗലിന്റെ മത്സരത്തിനു ശേഷം മുടന്തുന്നത് ഏവരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒരു ആരാധകനുമായി ഉണ്ടായ ഇടപെടലിനു ശേഷമായിരുന്നു റൊണാൾഡോക്ക് അസ്വസ്ഥതകൾ പിടിപെട്ടത്. എന്നാൽ റൊണാൾഡോക്ക് കാര്യമായി പരിക്കുകൾ ഒന്നുമില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.അടുത്ത മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.പത്തു ഗോളുകളും അഞ്ച് അസിസ്റ്റുകളും ലീഗിൽ നേടിയ റൊണാൾഡോ തകർപ്പൻ ഫോമിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *