അൽ നസ്റുമായി ഇനിയും കളിക്കണം, ഇതുകൊണ്ട് MLS നേക്കാൾ മികച്ചത് സൗദി ആയി മാറുന്നില്ല:മയാമി താരം.

റിയാദ് സീസൺ കപ്പിൽ നടന്ന രണ്ട് മത്സരത്തിലും ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മയാമിയെ അൽ ഹിലാൽ തോൽപ്പിച്ചത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനോട് നാണംകെട്ട തോൽവിയാണ് മയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത ആറു ഗോളുകൾക്ക് അൽ നസ്ർ വിജയിക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ MLS നേക്കാൾ മികച്ചതാണ് സൗദി അറേബ്യൻ ലീഗ് എന്ന റൊണാൾഡോയുടെ പ്രസ്താവന പലരും ശരിവെക്കുന്നുണ്ട്. പക്ഷേ ഇന്റർ മയാമി താരമായ ജൂലിയൻ ഗ്രസൽ ഇതിനോട് യോജിക്കുന്നില്ല. ഈ മത്സരങ്ങൾ കൊണ്ട് സൗദിയിലേക്ക് അമേരിക്കൻ ലീഗിനേക്കാൾ മികച്ചതായി മാറുന്നില്ലെന്നും ഇനിയും അൽ നസ്റുമായി ഏതെങ്കിലും ഒരു കോമ്പറ്റീഷനിൽ കളിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് ഗ്രസൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ അവസരത്തിൽ അമേരിക്കൻ ലീഗിനെയും സൗദി ലീഗിനെയും നിങ്ങൾക്ക് താരതമ്യം ചെയ്യാൻ കഴിയില്ല.കാരണം ഞങ്ങൾ പ്രോസസ്സിന്റെ തുടക്കഘട്ടത്തിലാണ്.ഒരുപാട് മാസക്കാലം ഞങ്ങൾക്ക് അവധിയായിരുന്നു.അതിനുശേഷം ഞങ്ങൾ ഒരുമിച്ചിട്ട് ഇപ്പോൾ കേവലം മൂന്ന് ആഴ്ചകൾ മാത്രമാണ് ആയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ അവസരത്തിൽ അമേരിക്കൻ ലീഗിനേക്കാൾ സൗദി ലീഗ് ആണ് മികച്ചത് എന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. തീർച്ചയായും ഏതെങ്കിലും ഒരു ഘട്ടത്തിൽ അൽ നസ്റിനെതിരെ വീണ്ടും കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ഒഫീഷ്യൽ കോമ്പറ്റീഷനിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ക്ലബ്ബ് വേൾഡ് കപ്പ് പോലെയുള്ള ഏതെങ്കിലും കോമ്പറ്റീഷനിൽ “ഇതാണ് ഗ്രസൽ പറഞ്ഞിട്ടുള്ളത്.

പ്രീ സീസണിൽ വളരെ ബുദ്ധിമുട്ടേറിയ തുടക്കമാണ് ഇന്റർ മയാമിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ എൽ സാൽവദോറിനോട് അവർ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. അതിനുശേഷം നടന്ന മൂന്ന് മത്സരങ്ങളിലും മയാമി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇനി ഹോങ്കോങ്ങ് ടീമിനെതിരെയാണ് അവർ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *