അദ്ദേഹം എനിക്ക് പിതാവിനെ പോലെ : നെയ്മറെ കുറിച്ച് സാവി.
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് വേണ്ടിയാണ് കളിക്കുന്നത്. ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അദ്ദേഹം പിഎസ്ജിയോട് വിടപറഞ്ഞുകൊണ്ട് അൽ ഹിലാലിലേക്ക് പോയത്.അവിടെ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നുണ്ടെങ്കിലും ഗോൾ നേടാൻ ഇതുവരെ നെയ്മർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കിയിരുന്നു.
യുവ സൂപ്പർതാരമായ നെയ്മറും സാവി സിമൺസും പിഎസ്ജിയിൽ ഒരുമിച്ച് കളിച്ചവരാണ്. മാത്രമല്ല നെയ്മർ ബാഴ്സയിൽ ഉണ്ടായിരുന്ന സമയത്തും സാവി സിമൺസ് അവിടുത്തെ അക്കാദമിയിൽ ഉണ്ടായിരുന്നു. നെയ്മർ തനിക്ക് പിതാവിനെ പോലെയാണ് എന്നാണ് സാവി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.സ്‌കൈ സ്പോർട്സ് ജർമ്മനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Xavi Simons on his relationship with Neymar: "He was like a father to me". https://t.co/eW1NTXC2my
— Get French Football News (@GFFN) September 29, 2023
” ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് തന്നെ നെയ്മർക്ക് എന്നെ അറിയാം.എനിക്ക് നെയ്മർ പിതാവിനെ പോലെയാണ്. എനിക്ക് എല്ലാകാലവും നെയ്മറോട് നന്ദിയുണ്ടാകും. എന്റെ ഐഡോൾ ആണ് നെയ്മർ. അദ്ദേഹത്തോടൊപ്പം കളിക്കുക എന്നത് എന്റെ വലിയ ഒരു സ്വപ്നമായിരുന്നു.ഇപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നെയ്മർ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. ഒരുപാട് സൂപ്പർതാരങ്ങൾ ഉള്ള ഒരു വലിയ ക്ലബ്ബിലേക്ക് ചെറിയ പ്രായത്തിൽ തന്നെ എത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.ഒരു പിതാവിനെ പോലെ നെയ്മർ എന്നെ സഹായിച്ചു. അദ്ദേഹത്തോട് എനിക്ക് വലിയ നന്ദിയും കടപ്പാടും ഉണ്ട് ” ഇതാണ് സാവി സിമൺസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ ലോൺ അടിസ്ഥാനത്തിൽ ജർമ്മൻ ക്ലബ്ബായ ആർബി ലീപ്സിഗിന് വേണ്ടിയാണ് ഇപ്പോൾ സാവി സിമൺസ് കളിക്കുന്നത്.ബുണ്ടസ് ലിഗയിൽ ആകെ 6 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഡച്ച് ക്ലബ്ബായ പിഎസ്‌വിക്ക് വേണ്ടിയും തകർപ്പൻ പ്രകടനമായിരുന്നു സാവി പുറത്തെടുത്തിരുന്നത്.