അടിക്ക് തിരിച്ചടിയുമായി ക്രിസ്റ്റ്യാനോ,പിഎസ്ജിയെ വിറപ്പിച്ച് കീഴടങ്ങി റിയാദ് ഓൾ സ്റ്റാർ!

ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കിയ സൗഹൃദ മത്സരത്തിൽ പിഎസ്ജിക്ക് വിജയം. നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജിയെ ഓൾ സ്റ്റാർ ഇലവൻ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമൊക്കെ മത്സരത്തിൽ ഗോൾ കണ്ടെത്തിയത് ആരാധകർക്ക് ആവേശം പകർന്നു. വളരെയധികം സംഭവബഹുലമായ മത്സരത്തിൽ പിഎസ്ജിയെ വിറപ്പിച്ചുകൊണ്ടാണ് ഓൾ സ്റ്റാർ ഇലവൻ കീഴടങ്ങിയത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നെയ്മറുടെ അസിസ്റ്റിൽ മെസ്സി ഗോൾ കണ്ടെത്തി. പക്ഷേ 34ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിലൂടെ റിയാദിനെ ഒപ്പമെത്തിച്ചു.39ആം മിനുട്ടിൽ യുവാൻ ബെർണാട്ട് റെഡ് കാർഡ് കണ്ട് പുറത്തുപോയത് പിഎസ്ജിക്ക് തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമായിരുന്നു. പിന്നീട് 43ആം മിനുട്ടിൽ എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് മാർക്കിഞ്ഞോസ്‌ ഗോൾ കണ്ടെത്തി.മിനിറ്റുകൾക്ക് ശേഷം ലഭിച്ച പെനാൽറ്റി നെയ്മർ ജൂനിയർ പാഴാക്കുകയും ചെയ്തു. തുടർന്ന് ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഒരു ഗോൾ നേടുകയായിരുന്നു. ഇതോടെ ആദ്യപകുതിയിൽ മത്സരം 2-2 സമനിലയിലായി.

പക്ഷേ 53ആം മിനുട്ടിൽ എംബപ്പേയുടെ അസിസ്റ്റിൽ നിന്നും റാമോസ് ഗോൾ കണ്ടെത്തി.എന്നാൽ 56ആം മിനുട്ടിൽ സൂ ജാങ് റിയാദിന് സമനില നേടിക്കൊടുത്തു. പക്ഷേ അറുപതാം മിനുട്ടിൽ എംബപ്പേ പെനാൽറ്റിലൂടെ ലീഡ് നേടിക്കൊടുത്തു. തുടർന്ന് ക്രിസ്റ്റ്യാനോ,ലയണൽ മെസ്സി എന്നിവർ പകരക്കാരായിക്കൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു.

78ആം മിനുട്ടിൽ എകിറ്റികെ കൂടി ഗോൾ നേടിയതോടെ മത്സരം 5-3 എന്ന സ്കോറിലായി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ ടാലിസ്‌ക്കയുടെ ഗോൾ മത്സരം 5-4 എന്ന രൂപത്തിൽ അവസാനിപ്പിക്കുകയായിരുന്നു.ഏതായാലും ആവേശകരമായ ഒരു മത്സരമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *