ക്രിസ്റ്റ്യാനോ വന്നു,വിൻസന്റ് അബൂബക്കറിന്റെ സ്ഥാനം തെറിച്ചതായി വാർത്ത!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്തിൽ ശ്രദ്ധ നേടിയ ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ.റൊണാൾഡോക്ക് ഇതുവരെ തന്റെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു മത്സരത്തിലെ വിലക്ക് കൂടി അവസാനിച്ചാൽ റൊണാൾഡോ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പക്ഷേ റൊണാൾഡോയെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത് അൽ നസ്സ്റിന് തലവേദന സൃഷ്ടിച്ചിരുന്ന ഒരു കാര്യമായിരുന്നു. അതായത് ഒരു ടീമിൽ 8 വിദേശ താരങ്ങളെയാണ് ഉൾപ്പെടുത്താൻ സാധിക്കുക. റൊണാൾഡോ എത്തിയതോടുകൂടി ക്ലബ്ബിൽ 9 വിദേശ താരങ്ങൾ ആയിരുന്നു.അതുകൊണ്ടുതന്നെ ഒരു വിദേശ താരത്തെ ഒഴിവാക്കാൻ ക്ലബ്ബ് നിർബന്ധിതരാവുകയായിരുന്നു.

ഇപ്പോഴിതാ സൗദി അറേബ്യൻ മാധ്യമമായ അൽ റിയാദ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ സൂപ്പർ താരമായ വിൻസന്റ് അബൂബക്കറിന്റെ കരാർ റദ്ദാക്കിക്കൊണ്ട് റൊണാൾഡോയെ ക്ലബ്ബ് രജിസ്റ്റർ ചെയ്തു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സീസണിൽ ക്ലബ്ബിനുവേണ്ടി മിന്നും ഫോമിൽ കളിക്കുന്ന അബൂബക്കറിനെ റൊണാൾഡോക്ക് വേണ്ടി ഇവർ ഒഴിവാക്കി എന്നാണ് അറിയാൻ സാധിക്കുന്നത്.ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷേ ഇതുവരെ ഒഫീഷ്യൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 13 ഗോളുകളും ആറ് അസിസ്റ്റുകളും ക്ലബ്ബിനുവേണ്ടി നേടിയിട്ടുള്ള താരം കൂടിയാണ് വിൻസന്റ് അബൂബക്കർ. താരം ഇനി പുതിയ ക്ലബ്ബിലേക്ക് ചേക്കേറേണ്ടി വന്നേക്കും.മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യമുണ്ട് എന്നുള്ള വാർത്തകളും സജീവമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *