അട്ടിമറിതോൽവിയേറ്റുവാങ്ങി ഇംഗ്ലണ്ട്, ഫ്രാൻസിനും ബെൽജിയത്തിനും വിജയം !
യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിന് അട്ടിമറി തോൽവി. ഡെന്മാർക്കാണ് ഇംഗ്ലീഷ് പടയെ ഒരു ഗോളിന് കീഴടക്കിയത്. സൂപ്പർ താരം ക്രിസ്ത്യൻ എറിക്സണിന്റെ പെനാൽറ്റി ഗോളാണ് ഡെന്മാർക്കിന് വിജയം നേടികൊടുത്തത്. 31-ആം മിനിറ്റിൽ തന്നെ പ്രതിരോധനിര താരം ഹാരി മഗ്വയ്ർ രണ്ടാം യെല്ലോ കാർഡ് കണ്ട് പുറത്തു പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയായിരുന്നു. മൗണ്ട്, ഹാരി കെയ്ൻ, റാഷ്ഫോർഡ് എന്നീ താരങ്ങൾ ഇറങ്ങിയിട്ടും ഡെന്മാർക്ക് വല ചലിപ്പിക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. അതേസമയം ഇന്നലത്തെ മറ്റൊരു പോരാട്ടത്തിൽ ഇറ്റലിയും നെതർലാന്റും തമ്മിൽ സമനിലയിൽ പിരിഞ്ഞു. 1-1 ആയിരുന്നു മത്സരഫലം. ഇറ്റലിക്ക് വേണ്ടി ലോറെൻസോ പെല്ലഗ്രിനി ഗോൾ നേടിയപ്പോൾ ഡോണി വാൻ ഡി ബീക്കാണ് ഹോളണ്ടിന്റെ സമനില ഗോൾ നേടിയത്.
🔸UEFA Nations League results! 🔹
— UEFA Nations League (@EURO2020) October 14, 2020
😎 Best performance? #NationsLeague pic.twitter.com/8GUsVFCSOX
മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ബെൽജിയം ജയം കൊയ്തു. ഐസ്‌ലാന്റിനെയാണ് 2-1 എന്ന സ്കോറിന് ബെൽജിയം തകർത്തത്. ഇരട്ടഗോളുകൾ നേടിയ റൊമേലു ലുക്കാക്കുവാണ് ബെൽജിയത്തിന്റെ വിജയനായകൻ. ഗ്രൂപ്പ് മൂന്നിൽ ഇന്നലെ വേൾഡ് കപ്പ് ഫൈനലിലെ എതിരാളികൾ തമ്മിലായിരുന്നു മത്സരം. ഒരിക്കൽ ഫ്രാൻസ് ക്രൊയേഷ്യയെ തകർത്തു വിടുകയും ചെയ്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയം നേടിയത്. അന്റോയിൻ ഗ്രീസ്‌മാൻ, കിലിയൻ എംബാപ്പെ എന്നീ സൂപ്പർ താരങ്ങളുടെ ഗോളുകളാണ് ലോകചാമ്പ്യൻമാരുടെ രക്ഷക്കെത്തിയത്.
🇧🇪 Lukaku fires section leaders Belgium to another victory ⚽️⚽️#NationsLeague pic.twitter.com/6rpA0sQmOx
— UEFA Nations League (@EURO2020) October 14, 2020