പെറുവിനെതിരെ ബ്രസീലിനെ സിൽവ നയിക്കും, ടിറ്റെ പരിശീലനത്തിൽ കളിപ്പിച്ച ഇലവനുകൾ ഇങ്ങനെ !

ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്കുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ബ്രസീൽ. ആദ്യ മത്സരത്തിൽ ബൊളീവിയയെ സ്വന്തം മൈതാനത്ത് വെച്ച് എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്രസീലിയൻ നിര കശാപ്പ്‌ ചെയ്തത്. അതേ വിജയകുതിപ്പ് തന്നെ തുടരാനായിരിക്കും ടിറ്റെയുടെ സംഘം കളത്തിലേക്കിറങ്ങുക. എന്നാൽ ഇപ്രാവശ്യം കാര്യങ്ങൾ എളുപ്പമായേക്കില്ല എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയിലെ ഫൈനലിസ്റ്റുകളായ പെറുവാണ് ഇത്തവണ എതിരാളികൾ. പെറുവിന്റെ മൈതാനത്താണ് മത്സരം നടക്കുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചര മണിക്കാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ ബ്രസീലിന്റെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുക തിയാഗോ സിൽവയായിരിക്കുമെന്ന് പരിശീലകൻ ടിറ്റെ അറിയിച്ചു.

കഴിഞ്ഞ മത്സരത്തിൽ കാസമിറോയായിരുന്നു ക്യാപ്റ്റൻ സ്ഥാനം വഹിച്ചിരുന്നത്. എന്നാൽ ഓരോ മത്സരത്തിലും ഓരോ താരങ്ങളെ ക്യാപ്റ്റൻ ആക്കുന്ന രീതിയാണ് ഇപ്പോൾ ടിറ്റെ പിന്തുടർന്ന് കൊണ്ടിരിക്കുന്നത്. നായകന്റെ പരിചയസമ്പത്ത് ഒട്ടേറെയുള്ള താരമാണ് തിയാഗോ സിൽവ. 2014 വേൾഡ് കപ്പിലും 2018 വേൾഡ് കപ്പിലെ രണ്ട് മത്സരത്തിലും സിൽവ ബ്രസീലിനെ നയിച്ചിരുന്നു. അതേ സമയം കഴിഞ്ഞ മത്സരത്തോടെ ബ്രസീലിന് വേണ്ടി 90 മത്സരങ്ങൾ സിൽവ പൂർത്തിയാക്കി. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഡിഫൻഡർ എന്ന റെക്കോർഡ് മറികടക്കാൻ സിൽവക്ക്‌ ഇനി 18 മത്സരങ്ങൾ കൂടി മാത്രം മതി. 107 മത്സരങ്ങൾ കളിച്ച ലൂസിയോയാണ് ഏറ്റവും കൂടുതൽ കളിച്ച ഡിഫൻഡർ. ഇത് തകർക്കാനുള്ള ഒരുക്കത്തിലാണ് സിൽവ.

ഇന്നലത്തെ പരിശീലനത്തിൽ ടിറ്റെ കളിപ്പിച്ച ഇലവനുകൾ ഇങ്ങനെ.

Ederson, Danilo, Thiago Silva, Felipe and Alex Telles, Fabinho, Bruno Guimarães, Coutinho, Richarlison, Rodrygo and Roberto Firmino .

Weverton, Gabriel Menino, Marquinhos, Rodrigo Caio and Renan Lodi; Casemiro, Douglas Luiz, Everton Ribeiro, Cebolinha, Neymar and Matheus Cunha.

Leave a Reply

Your email address will not be published. Required fields are marked *