നെയ്മർ തന്റെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു, ഇനിയുമത് പ്രതീക്ഷിക്കുന്നുവെന്ന് ടിറ്റെ !
സൂപ്പർ താരം നെയ്മർ ജൂനിയറുടെ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി പരിശീലകൻ ടിറ്റെ. നെയ്മർ ഗോൾ നേടാത്തത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിർവഹിച്ചു എന്നുമാണ് ടിറ്റെ പറഞ്ഞത്. ഇനിയുള്ള മത്സരത്തിലും തങ്ങൾ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും ടിറ്റെ കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിൽ രണ്ട് അസിസ്റ്റുകളാണ് നെയ്മർ നേടിയത്. ഇനി പെറുവിനെയാണ് ബ്രസീലിന് നേരിടാനുള്ളത്. ആ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ടിറ്റെ. പന്ത് കൈവശം വെച്ച് കളിച്ചാൽ മാത്രം പോരെന്നും ഗോളടിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ടിറ്റെ തന്റെ താരങ്ങളെ ഓർമ്മപ്പെടുത്തി. ആദ്യ മത്സരത്തിൽ അഞ്ച് ഗോളിനായിരുന്നു ബ്രസീൽ വിജയം രുചിച്ചത്. ആ വിജയം തുടരൽ തന്നെയായിരിക്കും നെയ്മറുടെയും സംഘത്തിന്റെയും ലക്ഷ്യം.
🗣Tite, en relación al partido con Perú: “Todo se traduce en ganar"
— TyC Sports (@TyCSports) October 12, 2020
🇧El entrenador de Brasil habló en la previa del partido por Eliminatorias de sus seleccionado ante los dirigidos por Ricardo Gareca y se refirió a como prepara el equipo.https://t.co/Fr57VNOE9K
” ടീം പന്ത് നന്നായി കൈവശം വെച്ച് കളിക്കുന്നത് നല്ലൊരു സവിശേഷത തന്നെയാണ്. പക്ഷെ കൂടുതൽ നേരം പന്ത് കൈവശം വെച്ചിരുന്നിട്ട് ഗോളുകൾ ഒന്നും തന്നെ നേടാതിരുന്നാൽ അതിലൊരു കാര്യവുമില്ല. ഗോളടിക്കുന്നത് ടീമിന്റെ ആത്മവിശ്വാസം വർധിക്കാൻ കാരണവും. തീർച്ചയായും അതിന് തന്നെയാണ് പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ മത്സരത്തിൽ നെയ്മർ ഗോളുകൾ നേടിയിട്ടില്ല എന്നത് ഞാൻ കാര്യമാക്കുന്നില്ല. പക്ഷെ അദ്ദേഹം തന്നിൽ ഏൽപ്പിക്കപ്പെട്ട ഉത്തരംവാദിത്തം ഭംഗിയായി നിർവഹിച്ചു. അദ്ദേഹം ബോളുകൾ പിടിച്ചെടുത്ത് അവസരങ്ങൾ സൃഷ്ടിച്ചു. ഫുട്ബോൾ എന്നുള്ളത് ഒരു ടീം സ്പോർട്ട് ആണ്. അദ്ദേഹം വളരെ മികച്ച ഒരു മത്സരം തന്നെയാണ് കാഴ്ച്ചവെച്ചത്. അടുത്ത മത്സരത്തിലും അത് ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ” ടിറ്റെ പറഞ്ഞു. ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് ടേബിളിൽ ബ്രസീൽ തന്നെയാണ് ഒന്നാമത്.
🇵🇪Gareca: "Jugar con Brasil es un resultado incierto"
— TyC Sports (@TyCSports) October 12, 2020
El Tigre habló en la previa del duelo entre Perú y la Selección de Tite. https://t.co/ZEKpheEG1V