സ്പാനിഷ് യുവപരിശീലകൻ മരണപ്പെട്ടു
ഫുട്ബോൾ ലോകത്ത് നിന്ന് ഒരു ദുഃഖവാർത്ത നമ്മെ തേടിയെത്തിയിരിക്കുന്നു. സ്പാനിഷ് യുവപരിശീലകൻ ഫ്രാൻസിസ്കോ ഗാർഷ്യയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. സ്പാനിഷ് ക്ലബ് മലാഗയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന അത്ലറ്റികോ പോർട്ടാഡ അൾട്ടയുടെ പരിശീലകനായിരുന്നു ഗാർഷ്യ. ഇരുപത്തിഒന്നുകാരനായ അദ്ദേഹം 2016-ലായിരുന്നു പോർട്ടാഡ യൂത്ത് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നത്. അദ്ദേഹത്തിന്റെ മരണവിവരം ക്ലബ് തന്നെയാണ് ലോകത്തെ അറിയിച്ചത്.
ലുക്കീമിയ രോഗബാധിതനായ അദ്ദേഹത്തെ കൊറോണ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് മലാഗയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ഫലം പോസിറ്റീവ് ആവുകയായിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ച് കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം ഈ ലോകത്തോട് വിടപറയുകയായിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലാഗയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ക്ലബ് അറിയിച്ചു.
The Club expresses deepest condolences to @AtlPortadaAlta for the loss of one of their coaches, Francisco García, and sends sympathies to family and friends.
— Málaga CF English (@MalagaCF_en) March 16, 2020
Together we must stop #COVIDー19.
RIP