യുവേഫ ചാമ്പ്യൻസ് ലീഗ് : ലിവർപൂളിന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരതിയ്യതികൾ അറിയാം !

ഇന്നലെയാണ് യുവേഫ ചാമ്പ്യൻസ് ലീഗിലെ മത്സരതിയ്യതികളും സമയവും യുവേഫ പുറത്തു വിട്ടത്. 2020/21 ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളുടെ തിയ്യതിയാണ് പുറത്തു വിട്ടിരിക്കുന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന് ആദ്യ മത്സരം ഡച്ച് കരുത്തരായ അയാക്സിനോടാണ്. അയാക്സിന്റെ മൈതാനത്ത് വെച്ചാണ് ആദ്യ മത്സരം നടക്കുന്നത്. ഒക്ടോബർ ഇരുപത്തിയൊന്നാം തിയ്യതിയാണ് ഈ മത്സരം നടക്കുന്നത്. ഗ്രൂപ്പ്‌ ഡിയിലാണ് ലിവർപൂളും അയാക്‌സും ഉൾപ്പെട്ടിരിക്കുന്നത്. ഇരുവരെയും കൂടാതെ ഇറ്റാലിയൻ കരുത്തരായ അറ്റലാന്റ, Midtjylland എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ലിവർപൂളിന്റെ മത്സരതിയ്യതികൾ താഴെ നൽകുന്നു.

October 21 – Ajax (A)

October 27 – Midtjylland (H)

November 3 – Atalanta (A)

November 25 – Atalanta (H)

December 1 – Ajax (H)

December 9 – Midtjylland (A)

Leave a Reply

Your email address will not be published. Required fields are marked *