റയലിന്റെ ഹീറോയായി വിനീഷ്യസ്, പ്ലയെർ റേറ്റിംഗ് അറിയാം !

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ മാഡ്രിഡ്‌ റയൽ വല്ലഡോലിഡിനെ തകർത്തു വിട്ടത്. മത്സരത്തിൽ പകരക്കാരനായി വന്ന് ഗോൾ നേടിയ വിനീഷ്യസ് ജൂനിയറാണ് റയൽ മാഡ്രിഡിന്റെ ഹീറോ. താരത്തിന്റെ ഗോൾമികവിലാണ് റയൽ ജയിച്ചു കയറിയത്. മത്സരത്തിൽ നിരവധി ഗോളവസരങ്ങളാണ് റയൽ മാഡ്രിഡിന് ലഭിച്ചത്. എന്നാൽ ലുക്ക ജോവിച്ച് ഉൾപ്പെടുന്നവർ ഇത് പാഴാക്കുകയായിരുന്നു. അതേസമയം റയൽ മാഡ്രിഡ്‌ ഗോൾകീപ്പർ കോർട്ടുവ പല കുറി റയലിന്റെ രക്ഷകനായി.ജോവിച്ചിന് പകരമായി വന്ന വിനീഷ്യസ് 65-ആം മിനുട്ടിൽ ഗോൾ നേടുകയായിരുന്നു. ജയത്തോടെ റയൽ മാഡ്രിഡ്‌ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി ഏഴ് പോയിന്റോടെയാണ് റയൽ മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നത്. ഏഴ് പോയിന്റുള്ള ഗെറ്റാഫെയാണ് ഒന്നാം സ്ഥാനത്ത്. ഇന്നലത്തെ മത്സരത്തിലെ റയൽ മാഡ്രിഡ്‌ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

റയൽ മാഡ്രിഡ്‌ : 7.13
ബെൻസിമ : 7.1
ജോവിച്ച് : 6.7
ഇസ്ക്കോ : 6.3
മോഡ്രിച്ച് : 8.7
കാസമിറോ : 7.6
വാൽവെർദെ : 7.2
മാഴ്‌സെലോ : 7.1
റാമോസ് : 7.3
വരാനെ : 7.2
ഓഡ്രിയോസോള : 7.1
കോർട്ടുവ : 7.8
അസെൻസിയോ : 7.0 -സബ്
കാർവഹൽ : 6.8 -സബ്
മയോറോൾ : 6.0 -സബ്
വിനീഷ്യസ് : 7.2-സബ്

Leave a Reply

Your email address will not be published. Required fields are marked *