നെയ്മർ പിഎസ്ജിയുമായി കരാർ പുതുക്കും, പ്രതീക്ഷകൾ പങ്കുവെച്ച് മാർക്കിഞ്ഞോസ് !

സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയുമായുള്ള തന്റെ കരാർ പുതുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സഹതാരവും പിഎസ്ജി നായകനുമായ മാർക്കിഞ്ഞോസ്. കഴിഞ്ഞ ദിവസം ലെ പാരീസിയന് നൽകിയ ദീർഘമായ അഭിമുഖത്തിലാണ് ഈ ബ്രസീലിയൻ താരം നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. നെയ്മറും എംബാപ്പെയും പിഎസ്ജിയുമായുള്ള കരാർ പുതുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഇരുവരും ഞങ്ങളോടൊപ്പം ഉണ്ടാവാൻ ആഗ്രഹിക്കുന്നുവെന്നും എന്തെന്നാൽ ഇരുവരും വേൾഡ് ക്ലാസ് താരങ്ങളാണെന്നും മാർക്കിഞ്ഞോസ് അഭിപ്രായപ്പെട്ടു. കൂടാതെ തനിക്ക് നൽകപ്പെട്ട ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ചും താരം വാചാലനായി. തന്റെ സഹതാരങ്ങൾക്ക് പരമാവധി ഊർജ്ജം പകരാനാണ് തന്റെ ശ്രമമെന്നും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ തനിക്ക് ഒരുപാട് ഉത്തവാദിത്തങ്ങൾ ഉണ്ടെന്നും മാർക്കിഞ്ഞോസ് പറഞ്ഞു.

” എംബാപ്പെയും നെയ്മറും പിഎസ്ജിയിൽ തന്നെ തുടരുമോ എന്ന കാര്യത്തിൽ ഞാൻ അല്പം സെൽഫിഷ് ആണ്. ഞാൻ എപ്പോഴും അവരോട് പറയുക ക്ലബ്ബിൽ തുടരാനായിരിക്കും. ഞാൻ എന്റെ കാലാവധി വർധിപ്പിച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെ എന്റെ സഹതാരങ്ങൾ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഈ ഒരു കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ഞാൻ മുതിരുന്നില്ല. എല്ലാവർക്കും അവരുടെ ജീവിതത്തിൽ അവരുടേതായ ലക്ഷ്യങ്ങൾ കാണും. എന്നോട് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ, തീർച്ചയായും നെയ്മറും എംബാപ്പെയും തുടരണമെന്ന് ഞാൻ പറയും. അവർ കളത്തിനകത്ത് പിഎസ്ജിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ തൃപ്തിപ്പെടുത്തുന്നതാണ്. അവർ ഞങ്ങളോടൊപ്പം ഉണ്ടാവും എന്നാണ് ഞാൻ പ്രതീക്ഷിക്കപ്പെടുന്നത്. കാരണം അവർ രണ്ട് പേരും വേൾഡ് ക്ലാസ് താരങ്ങളാണ് ” മാർക്കിഞ്ഞോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *