തിളങ്ങിയത് ക്രിസ്റ്റ്യാനോയും കുലുസെവ്സ്കിയും, പ്ലയെർ റേറ്റിംഗ് അറിയാം !

സിരി എയിൽ ഇന്നലെ നടന്ന ആദ്യ പോരാട്ടത്തിൽ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സാംപഡോറിയയെ തകർത്തു വിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പുതിയ താരം ഡേജാൻ കുലുസെവ്സ്കിയും ലിയനാർഡോ ബൊനൂച്ചിയുമായിരുന്നു യുവന്റസിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ ഗംഭീരപ്രകടനമായിരുന്നു യുവന്റസിന്റെ ഭാഗത്തു നിന്നുണ്ടായത്. നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും അത്‌ മുതലെടുക്കാൻ കഴിയാതെ പോയതാണ് യുവന്റസിന് തിരിച്ചടിയായത്. ജയത്തോടെ സിരി എയിൽ അരങ്ങേറ്റം കുറിക്കാൻ പിർലോക്ക് കഴിഞ്ഞു. അതേ സമയം ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ പുതിയ താരം കുലുസെവ്സ്കിയാണ്. 8.6 ആണ് താരത്തിന്റെ റേറ്റിംഗ്. തൊട്ടുപിറകിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ട്. 8.5 ആണ് ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം റൊണാൾഡോക്ക് ലഭിച്ചിരിക്കുന്നത്. ഇരുവരും മികച്ച പ്രകടനമായിരുന്നു ഇന്നലെ കാഴ്ച്ചവെച്ചത്. 7.29 ആണ് പിർലോയുടെ യുവന്റസിന് ആകെ ലഭിച്ച റേറ്റിംഗ്. താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ : 8.5
കുലുസെവസ്കി : 8.6
റാംസി : 8.6
ഫ്രബോട്ട : 7.0
മക്കന്നീ : 7.8
റാബിയോട്ട് : 7.3
ക്വഡ്രാഡോ : 7.1
ചില്ലിനി : 7.2
ബൊനൂച്ചി : 7.9
ഡാനിലോ : 7.5
സെസ്നി : 7.0
ബെന്റാൻക്കർ : 6.3-സബ്
ഡെമിറൽ : 6.2 -സബ്
സിഗ്ലിയൊ : 6.3 -സബ്
കോസ്റ്റ : 6.1-സബ്

Leave a Reply

Your email address will not be published. Required fields are marked *