റിക്കി പുജിനോട് ബാഴ്സ വിടാൻ പറഞ്ഞിട്ടില്ല, പറഞ്ഞത് അവസരങ്ങൾ കുറവായിരിക്കുമെന്ന്, കൂമാന്റെ വെളിപ്പെടുത്തൽ !
ബാഴ്സയുടെ യുവസൂപ്പർ താരം റിക്കി പുജ് ഇന്നലെ നടന്ന ജോയൻ ഗാമ്പർ ട്രോഫി മത്സരത്തിനുള്ള സ്ക്വാഡിൽ ഇടം നേടിയിട്ടില്ലായിരുന്നു. ഇത് പിന്നീട് വലിയ വാർത്തകൾക്കാണ് വഴിവെച്ചത്. താരത്തോട് ബാഴ്‌സ വിട്ടു പോവാൻ കൂമാൻ കല്പ്പിച്ചുവെന്നും പരിശീലകന് ഇനി റിക്കി പുജിനെ ആവിശ്യമില്ല എന്ന് അറിയിച്ചു എന്നുമായിരുന്നു വാർത്തകൾ. ഇതോടെ ആരാധകർക്കിടയിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച താരത്തെ വിൽക്കാൻ ബാഴ്സ ആലോചിക്കുന്നു എന്ന വാർത്തകൾ തന്നെ ശരിക്കും ആരാധകരെ ചൊടിപ്പിച്ചു. ഇപ്പോഴിതാ ആ വാർത്തക്ക് പിന്നിലുള്ള സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. റിക്കി പുജിനോട് ടീം വിടാൻ താൻ ആവിശ്യപ്പെട്ടിട്ടില്ലെന്നും മറിച്ച് ഇവിടെ അവസരങ്ങൾ കുറവായിരിക്കുമെന്നാണ് താൻ താരത്തെ അറിയിച്ചത് എന്നുമാണ് കൂമാൻ പറഞ്ഞത്.
Koeman: “No es verdad que no cuente con Riqui. A su edad debe jugar y lo tiene difícil”https://t.co/WN1H1aALiN pic.twitter.com/baqMtkbcVO
— Mundo Deportivo (@mundodeportivo) September 19, 2020
” എനിക്ക് താരത്തെ വേണ്ട എന്നുള്ളത് സത്യമല്ല. ഇന്നലെ പരിശീലനത്തിന് മുമ്പ് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. തീർച്ചയായും യുവതാരങ്ങൾ കളിക്കേണ്ട ആവിശ്യകതയെ പറ്റി ഞങ്ങൾ സംസാരിച്ചിരുന്നു. പെഡ്രിയുടെ കാര്യത്തിലും അലേനയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കാൻ പോവുന്നത്. അവർ കളിക്കാൻ ആഗ്രഹിക്കുന്നു. പക്ഷെ യുവതാരങ്ങൾക്ക് ഇവിടെ തുടരൽ ബുദ്ദിമുട്ടാവും എന്ന് ഞാൻ താരത്തെ അറിയിച്ചിട്ടുണ്ട്. കാരണം ആ പൊസിഷനിൽ ഒരുപാട് താരങ്ങൾ ഉണ്ട്. നല്ല മത്സരമാണ് നടക്കുന്നത്. തീർച്ചയായും അദ്ദേഹത്തിന്റെ ഭാവിയും വിജയവും ബാഴ്സയിൽ തന്നെയാണ്. താരത്തിന്റെ മുന്നിലുള്ള നല്ലൊരു ഓപ്ഷൻ ലോൺ അടിസ്ഥാനത്തിൽ കളിക്കൽ തന്നെയാണ്. ഇരുപത് വയസ്സിലുള്ള താരങ്ങൾ കളിക്കുക തന്നെ വേണം. പക്ഷെ ഇവിടെ റിക്കിക്ക് ഒരുപാട് പേരെ മറികടക്കേണ്ടതുണ്ട് ” കൂമാൻ പറഞ്ഞു. ചുരുക്കത്തിൽ ബാഴ്സയിൽ കളിക്കാൻ അവസരം ലഭിക്കില്ല എന്നാണ് കൂമാൻ താരത്തെ അറിയിച്ചത്. ഇനി ലോണിൽ അയക്കുമോ എന്ന് നോക്കേണ്ടിയിരിക്കുന്നു.
Koeman: Riqui Puig has to play and he won't get many minutes here https://t.co/wYyrPjcilm
— SPORT English (@Sport_EN) September 19, 2020