ബാഴ്സക്ക് ഏറ്റവും പ്രധാനപ്പെട്ട താരം മെസ്സിയാണെന്ന് റൊണാൾഡ് കൂമാൻ !

സൂപ്പർ താരം ലയണൽ മെസ്സിയാണ് എഫ്സി ബാഴ്സലോണക്ക് ഏറ്റവും പ്രധാനപ്പെട്ട താരമാണ് പരിശീലകൻ കൂമാൻ. ഇന്നലത്തെ പരിശീലനത്തിന് ശേഷം ബാഴ്സയുടെ ഒഫീഷ്യൽ ചാനലിനോട് സംസാരിക്കുന്ന വേളയിലാണ് മെസ്സിയെ പുകഴ്ത്താൻ കൂമാൻ സമയം കണ്ടെത്തിയത്. മെസ്സി മുമ്പ് ബാഴ്‌സക്ക് എത്രത്തോളം പ്രധാനപ്പെട്ടവനാണ് എന്ന് തെളിയിച്ചു തന്നിട്ടുണ്ടെന്നും അത്‌ ഈ സീസണിലും ആവർത്തിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നുമാണ് കൂമാൻ പറഞ്ഞത്. ബാഴ്സയുടെ പരിശീലനത്തിലെ പുരോഗതികളെ കുറിച്ചും കൂമാൻ സംസാരിച്ചു. താരങ്ങൾ എല്ലാവരും നല്ല രീതിയിലാണ് പരിശീലനം നടത്തുന്നത് എന്നാണ് കൂമാൻ പറഞ്ഞത്. ബാഴ്സ ഇന്ന് സൗഹൃദമത്സരം കളിക്കുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30 നാണ് ബാഴ്സ ജിംനാസ്റ്റിക്കിനെ നേരിടുന്നത്.

” മെസ്സി മികച്ചവനാണ്. മെസ്സി ബാഴ്സക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു താരമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ബാഴ്സയുടെ പ്രധാനപ്പെട്ട താരം മെസ്സിയാണ്, അത്‌ അദ്ദേഹം തെളിയിച്ചതുമാണ്. ഈ സീസണിലും മെസ്സി അത്‌ തെളിയിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” കൂമാൻ മെസ്സിയെ പറ്റി പറഞ്ഞു. ” ടീം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. ടീമിന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. തുടക്കത്തിൽ ഫിറ്റ്നസിനും പിന്നീട് ടാക്റ്റിക്സിനുമാണ് ശ്രദ്ധ നൽകിയത്. താരങ്ങൾ ടീമിനോട് താല്പര്യവും ആത്മാർത്ഥയും കാണിക്കുന്നുണ്ട്. ഈ രണ്ട് ആഴ്ച്ചയും മികച്ച രീതിയിൽ പരിശീലനം മുന്നോട്ട് പോയതിൽ ഞാൻ സന്തോഷവാനാണ് ” കൂമാൻ പറഞ്ഞു. ഇന്ന് നടക്കുന്ന മത്സരത്തിൽ മെസ്സിയുൾപ്പെടുന്ന പ്രമുഖർ പങ്കെടുക്കും എന്നാണ് കരുതുന്നത്. ഒരാഴ്ച്ച വൈകിയാണ് മെസ്സി പരിശീലനത്തിൽ എത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *