ആഴ്സണൽ താരത്തെ ലക്ഷ്യം വെച്ച് ബാഴ്സ, വെല്ലുവിളിയുയർത്തി പിഎസ്ജി !
എഫ്സി ബാഴ്സലോണ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിൽ എത്തിക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു താരം കൂടി കഴിഞ്ഞ ദിവസം ചേർക്കപ്പെട്ടിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന്റെ ഫുൾ ബാക്കായ ഹെക്ടർ ബെല്ലറിനെയാണ് ബാഴ്സ ലക്ഷ്യം വെച്ചിരുന്നത്. സ്പോർട്ട് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരുന്നത്. ബാഴ്സ താരമായ നെൽസൺ സെമെഡോക്ക് പകരക്കാരൻ എന്ന രൂപത്തിലാണ് താരത്തെ ബാഴ്സ നോക്കിവെച്ചിരിക്കുന്നത്. സ്പാനിഷ് താരമായ ബെല്ലറിൻ ബാഴ്സയിലൂടെ തന്നെ വളർന്ന താരമാണ്. ഒരു ഇരുപത് മില്യൺ യുറോയാണ് ബാഴ്സ താരത്തിന് വേണ്ടി ചിലവഴിക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും ആഴ്സണൽ നല്ല രീതിയിലുള്ള വില തന്നെയാണ് ആവിശ്യപ്പെടുന്നത്. ഒരു 35 മില്യൺ യുറോ ലഭിക്കണം എന്ന നിലപാടിലാണ് ഗണ്ണേഴ്സ് ഉള്ളത്.
PSG are ready to battle Barcelona in the race to sign Hector Bellerinhttps://t.co/4PKKIaijA2
— SPORT English (@Sport_EN) September 10, 2020
എന്നാലിപ്പോഴിതാ ബാഴ്സക്ക് വെല്ലുവിളിയുമായി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. സ്പോർട്ട് തന്നെയാണ് ഇക്കാര്യവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരത്തെ ടീമിൽ എത്തിക്കാൻ താല്പര്യമുണ്ടെന്ന് പരിശീലകൻ ടുഷേൽ ക്ലബ്ബിനെ അറിയിച്ചതായാണ് വാർത്തകൾ. അതോടെ പിഎസ്ജിയും ബെല്ലറിന് വേണ്ടി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ 35 മില്യൺ യുറോ പിഎസ്ജിയും നൽകാൻ തയ്യാറല്ല. വില കുറക്കണം എന്ന് തന്നെയാണ് പിഎസ്ജിയുടെ ആവിശ്യവും.മാത്രമല്ല സ്പാനിഷ് ക്ലബായ സെവിയ്യയും താരത്തെ നോട്ടമിട്ടിട്ടുണ്ട് എന്ന് ഇന്റിപെന്റന്റ് എന്ന മാധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും വരുംദിവസങ്ങളിൽ ബെല്ലറിന്റെ ട്രാൻസ്ഫർ വാർത്തകളും സജീവമായി രംഗത്തുണ്ടാവും.
PSG's only offer for Hector Bellerin was a loan with option to buy proposal, which Arsenal rejected – no transfer bids were made, contrary to English reporting. https://t.co/dIkylmYW6U
— Get French Football News (@GFFN) September 10, 2020