അലൻ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമരിലൊരാൾ, ബ്രസീലിയൻ താരത്തെ പുകഴ്ത്തി ആഞ്ചലോട്ടി !
കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു നാപോളിയുടെ ബ്രസീലിയൻ സൂപ്പർ താരം അലനെ തങ്ങൾ ടീമിലെത്തിച്ചതായി പ്രീമിയർ ലീഗ് ക്ലബായ എവെർട്ടൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇരുപതിയൊമ്പതുകാരായനായ താരം മൂന്ന് വർഷത്തെ കരാറിലാണ് എവെർട്ടണിൽ എത്തിയിരിക്കുന്നത്. 25 മില്യൺ യുറോക്കാണ് താരത്തെ എവെർട്ടൻ ടീമിൽ എത്തിച്ചത്. മുൻ നാപോളി പരിശീലകനും നിലവിൽ എവെർട്ടൻ പരിശീലകനുമായ ആഞ്ചലോട്ടിയുടെ നിർദ്ദേശപ്രകാരമാണ് താരത്തെ ക്ലബ്ബിൽ എത്തിച്ചത്. സിരി എയിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച താരമാണ് അലൻ. ഇപ്പോഴിതാ താരത്തെ വാനോളം പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ ആഞ്ചലോട്ടി. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡമാരിലൊരാളാണ് അലൻ എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ വരവ് എവെർട്ടണ് ഒരുപാട് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് പിഎസ്ജി നോട്ടമിട്ട താരമാണ് അലൻ. 2019-ലായിരുന്നു അലന് വേണ്ടി വമ്പൻ ഓഫറുമായി പിഎസ്ജി നാപോളിയെ സമീപിച്ചത്. 60 മില്യൺ യുറോയുടെ അന്നത്തെ ഓഫർ നാപോളി നിരസിക്കുകയായിരുന്നു.
Ancelotti lauds new Everton signing Allan: "My personal opinion is that he is one of the best defensive midfielders in the world." https://t.co/FF0K0dj523 pic.twitter.com/Eal0prqOCI
— AS English (@English_AS) September 6, 2020
“താരത്തെ ഇവിടെ എത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ഇതൊക്കെ എളുപ്പമുള്ള ഡീൽ അല്ലായിരുന്നു. പക്ഷെ ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച സൈനിങ് ആണിത്. അദ്ദേഹം കളത്തിനകത്ത് ഊർജ്ജസ്വലനായിരിക്കും എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. ഒരുപാട് ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം. മിഡ്ഫീൽഡിന്റെ ശക്തി വർധിപ്പിക്കാൻ താരത്തിന് കഴിയുമെന്നുറപ്പാണ്. അദ്ദേഹത്തിന്റെ എനർജി മറ്റുള്ള താരങ്ങളെ കൂടി കൂടുതൽ മികച്ചതാകും. വളരെയധികം ആഗ്രസീവ് ആയ താരമാണ് അലൻ. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് അലൻ. ടാക്ടിക്കലി ഒരുപാട് മികവ് പുലർത്തുന്ന താരം ഏറെ കരുത്തനുമാണ്. മുമ്പ് പിഎസ്ജി സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ ഞാൻ അദ്ദേഹത്തെ വിടാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹത്തെ എനിക്ക് വേണമായിരുന്നു. പണത്തെ കുറിച്ചല്ല നാം ചിന്തിക്കേണ്ടത്. ഈ ഡീൽ നടന്നതിൽ എവെർട്ടൻ സന്തോഷത്തിലാണ് എന്നെനിക്കറിയാം. എന്നാൽ നാപോളിക്ക് ഇക്കാര്യത്തിൽ സന്തോഷമുണ്ടാവില്ല ” ആഞ്ചലോട്ടി പറഞ്ഞു.
🇧🇷 | Bem-vindo ao Everton, Allan!#BemVindoAllan pic.twitter.com/ycW4G51RSb
— Everton (@Everton) September 5, 2020