മെസ്സി എന്റെ മികച്ച സുഹൃത്ത് ആയിരുന്നില്ല. പക്ഷെ അദ്ദേഹമെന്നോട് നല്ല രീതിയിൽ ഇടപഴകിയെന്ന് റാക്കിറ്റിച്ച്.
സൂപ്പർ താരം ലയണൽ മെസ്സിയും സഹതാരവും നിലവിൽ സെവിയ്യ താരവുമായ ഇവാൻ റാകിറ്റിച്ചും അത്ര നല്ല ബന്ധത്തിലല്ല എന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ തന്നെ ടീമുമായുള്ള പ്രശ്നം കാരണം റാക്കിറ്റിച് ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താരം തുടരുകയും ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുകയുമാണ് ചെയ്തത്. കുറച്ചു മുമ്പ് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചതിനെ തുടർന്ന് മെസ്സി ആരാധകരുടെയും ബാഴ്സ ആരാധകരുടെയും അതൃപ്തി പിടിച്ചു പറ്റിയ താരമായിരുന്നു റാക്കിറ്റിച്ച്. ക്രോയേഷ്യയും അർജന്റീനയും തമ്മിൽ നടന്ന മത്സരത്തിലെ മെസ്സിയെ വീഴ്ത്തി കൊണ്ട് റാക്കിറ്റിച് മുന്നേറുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാൽ മെസ്സി ആരാധകർ താരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. റാക്കിറ്റിച് സഹതാരത്തെ അപമാനിക്കുകയാണ് ചെയ്തത് എന്നായിരുന്നു അന്ന് മെസ്സി ആരാധകർ ആരോപിച്ചത്. ഏതായാലും മെസ്സിയും താനും ഏറ്റവും മികച്ച സുഹൃത്തുക്കൾ അല്ലായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ റാക്കിറ്റിച്. സെവിയ്യയിൽ എത്തിയ ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഈ കാര്യത്തെ കുറിച്ച് റാക്കിറ്റിച് സംസാരിച്ചത്.
Rakitic "doesn't know" if Vidal played more because he is Messi's friendhttps://t.co/U0ZKQThwZw
— SPORT English (@Sport_EN) September 4, 2020
മെസ്സിയുടെ അടുത്ത കൂട്ടുകാരൻ ആയതിനാലാണോ കഴിഞ്ഞ സീസണിൽ വിദാലിന് തന്നെക്കാൾ കൂടുതൽ തവണ അവസരം കിട്ടിയത് എന്ന ചോദ്യത്തിന് മറുപടിയായാണ് റാക്കിറ്റിച് പറഞ്ഞത്. ഈ ചോദ്യത്തിന് മറുപടിയായി ‘ അറിയില്ല ‘ എന്നാണ് റാക്കിറ്റിച് പറഞ്ഞത്. ഇക്കാര്യം പൂർണ്ണമായി തള്ളികളയാതെ റാക്കിറ്റിച് അതിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. കൂടാതെ മെസ്സിയെ കുറിച്ച് മറ്റൊരു കാര്യം കൂടി റാക്കിറ്റിച് പറഞ്ഞു. മെസ്സി തന്റെ ഏറ്റവും മികച്ച സുഹൃത്ത് അല്ലെന്നും എന്നാൽ അദ്ദേഹം എന്നോട് നല്ല രീതിയിലാണ് ഇടപഴകിയിരുന്നതെന്നും റാക്കിറ്റിച് കൂട്ടിച്ചേർത്തു. എന്നാൽ മെസ്സിയുടെ ക്ലബ് വിടലിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ റാക്കിറ്റിച് തയ്യാറായില്ല. തനിക്കൊന്നുമറിയില്ലെന്നും താൻ മാധ്യമങ്ങളിലൂടെയാണ് ഇതൊക്കെ അറിയുന്നതെന്നുമാണ് റാക്കിറ്റിച് പറഞ്ഞത്.
Lionel Messi issued advice from ex-Barcelona team-mate Ivan Rakitic https://t.co/53w35A4K4Z pic.twitter.com/kF68T6oGiz
— Express Sport (@DExpress_Sport) September 3, 2020