ഗോൾമഴ, ആധികാരികജയത്തോടെ അറ്റ്ലാന്റ മുന്നോട്ട്
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റക്ക് വിജയം. ഗോൾമഴ പെയ്ത മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് വലൻസിയയെ അറ്റ്ലാന്റ കീഴടക്കിയത്. വലൻസിയയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ നാല് ഗോളുകൾ നേടിയ ജോസിപ് ലിസിച്ചാണ് അറ്റ്ലാന്റയുടെ വിജയശില്പി. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നാല് ഗോളുകൾക്കായിരുന്നു അറ്റ്ലാന്റയുടെ ജയം. ഇരുപാദങ്ങളിലുമായി 8-4 ന്റെ ആധികാരികജയത്തോടെയാണ് അറ്റ്ലാന്റ ക്വാർട്ടറിലേക്ക് മുന്നേറുന്നത്.
👨🏼🏫 FOUR-GOAL HERO ➕ #UCLMOTM
— Atalanta B.C. (@Atalanta_BC) March 10, 2020
⚽️⚽️⚽️⚽️
WHAT ELSE? 🤩#VCFAtalanta #UCL #Iličić #GoAtalantaGo ⚫️🔵 pic.twitter.com/D1a7upiY2x
മൂന്നാം മിനുട്ടിൽ തന്നെ ജോസിപ് അറ്റ്ലാന്റക്ക് പെനാൽറ്റിയിലൂടെ ലീഡ് നേടികൊടുത്തു. 21-ആം മിനുട്ടിൽ കെവിൻ ഗമെയ്റോ സമനില നേടിയെങ്കിലും 43-ആം മിനിറ്റിൽ ജോസിപ് വീണ്ടും ഒരു പെനാൽറ്റിയിലൂടെ ലീഡ് നേടിക്കൊടുത്തു. 51-ആം മിനിറ്റിൽ ഗമെയ്റോ വലൻസിയയെ ഒപ്പമെത്തിച്ചു. 67-ആം മിനുട്ടിൽ ഫെറാൻ ടോറസ് വലൻസിയക്ക് ലീഡ് നേടികൊടുത്തെങ്കിലും നാല് മിനുട്ട് മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നോള്ളൂ. 71-ആം മിനുട്ടിൽ ജോസിപ് സമനില നേടിക്കൊടുത്തു. 82-ആം മിനുട്ടിൽ ജോസിപ് വീണ്ടും വലകുലുക്കിയതോടെ വലൻസിയയുടെ വിജയസ്വപ്നങ്ങൾ പൊലിഞ്ഞു.