ബാഴ്‌സയെ നാണംകെടുത്തി വിടുമെന്ന് അറിയാമായിരുന്നു,ഞാൻ ബാലൺ ഡിയോർ അർഹിക്കുന്നു : ലെവന്റോസ്ക്കി !

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്‌സയെ വലിയ രീതിയിൽ തന്നെ തോൽപ്പിക്കുമെന്ന് തങ്ങൾക്ക് അറിയമായിരുവെന്ന് സൂപ്പർ താരം റോബർട്ട്‌ ലെവന്റോസ്ക്കി. കഴിഞ്ഞ ദിവസം Onet എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലെവന്റോസ്ക്കി ചാമ്പ്യൻസ് ലീഗിനെ കുറിച്ച് മനസ്സ് തുറന്നത്. 8-2 പ്രതീക്ഷിച്ചിരുന്നില്ല എന്നും പലരും പറഞ്ഞത് 5-1 ആയിരിക്കുമെന്നാണ്, ഈ വർഷത്തെ ബാലൺ ഡിയോർ അർഹിക്കുന്നത് താൻ ആണെന്നും ലെവന്റോസ്ക്കി കൂട്ടിച്ചേർത്തു. ഒരു താരത്തിന് ബാലൺ ഡിയോർ കിട്ടാൻ ആവിശ്യമായതെല്ലാം താൻ ഈ സീസണിൽ ചെയ്തിട്ടുണ്ടെന്നും ലെവന്റോസ്ക്കി അറിയിച്ചു.

” മത്സരത്തിന് മുമ്പ് തന്നെ ബാഴ്സലോണയെ തോൽപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങളിൽ പലരും പറഞ്ഞത് സ്കോർ 5-1 ആവുമെന്നാണ്. പക്ഷെ 8-2 ആണ് ആയത്.രണ്ടും വിത്യാസമുണ്ട്. മത്സരത്തിന് മുമ്പ് ഗ്നാബ്രിയും കിമ്മിച്ചും ഈ മത്സരം ജയിക്കുമോ എന്ന് എന്നോട് ചോദിച്ചിരുന്നില്ല. എന്നാൽ അവർ എന്നോട് ഈ ചാമ്പ്യൻസ് ലീഗ് നേടുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ അതേ എന്ന് ഉത്തരം നൽകി. ഈ വർഷത്തെ ബാലൺ ഡിയോർ ഞാൻ അർഹിച്ചതാണ്. ഞങ്ങൾ ഞങ്ങൾക്ക് സാധ്യമായതെല്ലാം വിജയിച്ചു. എല്ലാ കോമ്പിറ്റീഷനിലും ഞാനായിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ഒരു താരത്തിന് അവാർഡ് നേടാനായതെല്ലാം ഞാൻ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ നിന്ന് ഓഫർ വന്നിരുന്നു. എന്നാൽ ഞാൻ ബയേണിനെ പിന്തുണക്കുകയായിരുന്നു. ഞാൻ ക്ലബിന്റെ പ്രോജക്ടിനെ വിശ്വസിച്ചു ” ലെവന്റോസ്ക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *