മെസ്സിക്ക് വേണ്ടിയുള്ള ശ്രമത്തിൽ നിന്നും പിഎസ്ജി പിന്തിരിയുന്നു.

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ മുൻപിൽ ഉണ്ടായിരുന്ന മൂന്ന് ക്ലബുകളാണ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, പിഎസ്ജി എന്നിവർ. എന്നാൽ സിറ്റിയാണ് രണ്ട് ക്ലബുകളെക്കാളും മുമ്പിൽ നിൽക്കുന്നത് എങ്കിലും പിഎസ്ജി പരിശീലകൻ മെസ്സിയെ സ്വാഗതം ചെയ്തത് മെസ്സി പിഎസ്ജിയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ പരക്കാൻ കാരണമായി. എന്നാലിപ്പോൾ പിഎസ്ജി മെസ്സിയെ സൈൻ ചെയ്യാൻ പോവുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ടീമിൽ നിലവിലുള്ള സൂപ്പർ താരങ്ങളുടെ താരബാഹുല്യവും യുവേഫയുടെ നിയമങ്ങളും മുന്നേറ്റനിരയിൽ നിരവധി സൂപ്പർ താരങ്ങൾ ഉള്ളതുമാണ് പിഎസ്ജിയെ ഈയൊരു ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണം.

നിലവിൽ മുന്നേറ്റനിരയിൽ നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ, ഡിമരിയ, മൗറോ ഇകാർഡി എന്നിവരുണ്ട്. അത്കൊണ്ട് തന്നെ അറ്റാക്കിങ്ങിലേക്ക് ഇനി ഒരു താരത്തെ ആവിശ്യമില്ല എന്നാണ് നിലപാട്. പിഎസ്ജിക്ക് വേണ്ടത് റൈറ്റ് ബാക്ക്, സെന്റർ ബാക്ക്, മിഡ്ഫീൽഡർ എന്നിവയാണ്. ഇതുകൂടാതെ നെയ്മർ, എംബാപ്പെ എന്നിവർ വലിയ രീതിയിലുള്ള സാലറിയാണ് കൈപ്പറ്റുന്നത്. ഇനി മെസ്സിയുടെ ചിലവ് കൂടി വന്നാൽ അത്‌ അമിതഭാരമാവുമെന്നാണ് പിഎസ്ജിയുടെ കണ്ടെത്തൽ. പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി സാമ്പത്തികമായി ബാധിച്ച ഈയൊരു അവസരത്തിൽ. ഇത് മാത്രമല്ല തിയാഗോ സിൽവ എഡിൻസൺ കവാനി എന്നിവരെ ഈ സീസണിൽ ഒഴിവാക്കിയതിനോടൊപ്പം തന്നെ മൗറോ ഇകാർഡിയെ അൻപത് മില്യൺ നൽകി സ്ഥിരമാക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ട്രാൻസ്ഫറിൽ ഹെരേരയെ ടീമിൽ എത്തിക്കുകയും ചെയ്തു. അതായത് യുവേഫയുടെ FFP നിയമങ്ങൾ അനുസരിച്ചു തന്നെയാണ് പിഎസ്ജി ട്രാൻസ്ഫറുകൾ നടത്തുന്നത്. പക്ഷെ മെസ്സിയുടെ ട്രാൻസ്ഫർ നടക്കാൻ ഒരുപക്ഷെ ഈ നിയമം ലംഘിക്കേണ്ടി വരും.ഇക്കാരണത്താലും കൂടിയാണ് പിഎസ്ജി ഇതിൽ നിന്നും പിന്മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *