അർജന്റീന ടീമിലേക്ക് തിരിച്ചെത്താൻ അതിയായ ആഗ്രഹമെന്ന് പപ്പു ഗോമസ് !
ഈ സീസണിൽ ഇറ്റാലിയൻ വമ്പൻമാരായ അറ്റലാന്റയുടെ കുതിപ്പിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് പപ്പു ഗോമസ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഈ സിരി എയിൽ ഗോളടിച്ചു കൂട്ടിയ അറ്റലാന്റയുടെ മുന്നേറ്റനിരക്ക് വലിയ രീതിയിൽ സഹകരമായ താരമാണ് പപ്പു ഗോമസ്. ഈ സീസണിൽ സിരി എയിൽ 36 മത്സരങ്ങൾ കളിച്ച താരം ഏഴ് ഗോളുകളും പതിനാലു അസിസ്റ്റുകളുമാണ് സ്വന്തം പേരിൽ കുറിച്ചത്. മാത്രമല്ല, ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കുന്നതിലും താരത്തിന്റെ സാന്നിധ്യം വളരെ നിർണായകമായി. എന്നാൽ അർജന്റീനക്ക് വേണ്ടി 2017-ൽ നാലു മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചത്. ഇതിൽ നിന്ന് ഒരു ഗോളും കണ്ടെത്തി. ഇപ്പോഴിതാ അർജന്റൈൻ ടീമിലേക്ക് മടങ്ങിവരാനുള്ള തന്റെ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഗോമസ്. കഴിഞ്ഞ ദിവസം സൂപ്പർഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആഗ്രഹത്തെ പറ്റി പപ്പു ഗോമസ് മനസ്സ് തുറന്നത്.
Alejandro "Papu" Gomez of Atalanta wants a call back to the Argentina national team. https://t.co/AAbShoRgBN
— Mundo Albiceleste 🇦🇷 (@MundoAlbicelest) August 20, 2020
” അർജന്റീനയിലേക്ക് തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്തെന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ട് ഞാൻ അറ്റലാന്റയിൽ നല്ല രീതിയിൽ ആണ് മുന്നോട്ട് പോവുന്നത്. തീർച്ചയായും എനിക്ക് അർജന്റീനക്ക് വേണ്ടി കളിക്കാൻ കഴിയുമെന്ന് ഞാൻ തെളിയിച്ചു കഴിഞ്ഞു. ഒരുപക്ഷെ അടുത്ത വേൾഡ് കപ്പിൽ പ്രായം എനിക്ക് അനുകൂലമായി എന്ന് വരില്ല. പക്ഷെ ഇപ്പോൾ എനിക്ക് ടീമിനെ സഹായിക്കാനാകും. മുൻപ് ടീമിലേക്ക് തിരഞ്ഞെടുത്തപ്പോൾ കളിച്ച പൊസിഷനിൽ അല്ല ഞാനിപ്പോൾ കളിക്കുന്നത്. ഞാനിപ്പോൾ ഒരു പ്ലേമേക്കർ ആണ്. മുന്നേറ്റനിരക്ക് പന്തെത്തിച്ചു കൊടുക്കാൻ എന്നെ കൊണ്ടിപ്പോൾ സാധിക്കുന്നുണ്ട്. പരിശീലകന് ഞാൻ ഏത് പൊസിഷനിൽ കളിക്കണമെന്ന് തീരുമാനിക്കാം. പക്ഷെ ഏത് പൊസിഷൻ ആയാലും എനിക്കവിടെ തിളങ്ങാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തെന്നാൽ കഴിഞ്ഞു നാലു വർഷമായി അറ്റാക്കിങ്ങിലെ ഓരോ പൊസിഷനിലും ഞാൻ കളിക്കുന്നുണ്ട് ” ഗോമസ് പറഞ്ഞു.
El capitán de Atalanta, de gran presente en Europa, se postuló para colaborar en el equipo de Lionel Scaloni de cara al camino previo al Mundial de Qatar 2022.https://t.co/Oy9vpXrSRj
— TyC Sports (@TyCSports) August 18, 2020