സാവിയും ഇനിയേസ്റ്റയും ബാഴ്സ വിട്ടത് മെസ്സിക്ക് തിരിച്ചടിയായി, മുൻ ബാഴ്സ താരം പറയുന്നു !
സൂപ്പർ താരങ്ങളായ സാവിയും ഇനിയേസ്റ്റയും ക്ലബ് വിട്ടതാണ് മെസ്സിയുടെ ഫോം കുറയാൻ കാരണമെന്ന് മുൻ ബാഴ്സ-അർജന്റൈൻ താരമായ കാർലോസ് ഹെറെഡിയ. കഴിഞ്ഞ ദിവസം ഡീപോർട്ടീവോ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയുടെ ഇപ്പോഴത്തെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്. ഇരുവരും ക്ലബ് വിട്ടതിന് ശേഷം ആ പഴയ മെസ്സിയെ ഇതുവരെ കാണാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാഴ്സയുടെ സുവർണ്ണകാലഘട്ടമായിരുന്നു മെസ്സി-സാവി-ഇനിയേസ്റ്റ സഖ്യം. 2008/09 കാലഘട്ടത്തിലെ ചരിത്രനേട്ടത്തിൽ ഒക്കെ നിർണായകപങ്ക് വഹിച്ചാത് മൂവരും ആയിരുന്നു. തുടർന്ന് 2015-ൽ 17 വർഷങ്ങൾക്ക് ശേഷം സാവി അൽ സാദിലേക്ക് കൂടുമാറി. 2018-ൽ ഇനിയേസ്റ്റയും ജപ്പാൻ ക്ലബ് ആയ വിസെൽ കോബെയിലേക്ക് കളം മാറുകയായിരുന്നു. ഇതിന് ശേഷം പഴയ മെസ്സിയെ കാണാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.
Lionel Messi has never been as good since Xavi and Iniesta left Barcelona, claims ex-Argentina star Herediahttps://t.co/4xNQFWZxby
— The Sun Football ⚽ (@TheSunFootball) August 19, 2020
മാർക്ക റിപ്പോർട്ട് ചെയ്ത അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് : ” സാവിയും ഇനിയേസ്റ്റയും പോയതിന് ശേഷം ആ പഴയ മെസ്സിയെ കാണാൻ സാധിച്ചിട്ടില്ല. ആ കാലഘട്ടത്തിൽ അദ്ദേഹം കളിച്ച പോലെയൊരു മത്സരം പിന്നീട് എനിക്ക് കാണാൻ സാധിച്ചിട്ടില്ല. നിലവിൽ മെസ്സി സ്വന്തമായ രീതികളിലൂടെയാണ് കളിക്കുന്നത്. അദ്ദേഹം തന്നെ ഗോളുകൾ നേടുന്നു, ഫ്രീകിക്ക് എടുക്കുന്നു.. യൂറോപ്പിലെ മഹത്തായ ഒരു ക്ലബ്ബിനെ അദ്ദേഹം ഒറ്റക്ക് ചുമലിൽ ഏറ്റുകയാണ്. മെസ്സി ഇല്ല എന്നുണ്ടെങ്കിൽ ബാഴ്സക്ക് കളിക്കാൻ കഴിയില്ല എന്ന ഒരു അവസ്ഥയിൽ ആണിപ്പോൾ. മെസ്സി പതിമൂന്നാം വയസ്സ് മുതൽ വളർന്ന ക്ലബ്ബിനെ ഉപേക്ഷിച്ചു പോവുമെന്ന് ഞാൻ കരുതുന്നില്ല. മെസ്സി ബാഴ്സയിൽ തന്നെ തുടരണം, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേർഷനെ കാണാൻ ആഗ്രഹിക്കുന്നുമുണ്ട്. അതിന് വേണ്ടി ബാഴ്സ ബോർഡ് ഒരുപാട് പണം ചിലവഴിക്കേണ്ടി വരും. മെസ്സി എന്താണോ ആവിശ്യപ്പെടുന്നത് അത് നൽകാൻ ബാഴ്സ ബാധ്യസ്തർ ആണ് ” അദ്ദേഹം പറഞ്ഞു.
❗️🗣 Heredi (ex-barça striker) "Messi was never the same again after they took Xavi and Iniesta from his side, I don't see him play with that same dynamic anymore"
— Culer Central (@culercentral) August 19, 2020
"Messi today has to set up a game on his own, he has… https://t.co/lheTDrWHAC