പിഎസ്ജിക്ക് കനത്ത തിരിച്ചടിയേൽപിച്ച് നവാസിന്റെ പരിക്ക് !
ഏറെ കാലങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിനൊരുങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയേൽപ്പിച്ചു കൊണ്ട് ഗോൾ കീപ്പർ കെയ്ലർ നവാസിന്റെ പരിക്ക്. കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിൽ താരം പരിക്കേറ്റ് കളം വിട്ടിരുന്നു. ഇപ്പോഴിതാ ക്ലബിന്റെ പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് സെമി ഫൈനൽ നഷ്ടമാവും. താരത്തിന്റെ വലതുകാൽ തുടയിലാണ് പരിക്കേറ്റിരിക്കുന്നത്. താരം ചികിത്സ തുടരുകയാണെന്നും സെമി ഫൈനലിൽ കളിക്കാൻ സാധിക്കില്ലെന്നും പിഎസ്ജി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് സെമി ഫൈനൽ നടക്കുന്നത്. എന്നാൽ താരത്തിന് വ്യാഴാഴ്ച മാത്രമേ കളത്തിലേക്ക് മടങ്ങി വരാൻ സാധിക്കുകയൊള്ളൂ എന്നും പിഎസ്ജി അറിയിച്ചിട്ടുണ്ട്.
Medical update on @NavasKeylor, @IGanaGueye, @tsilva3, Marco Verratti and @layvinkurzawa 📍https://t.co/VjzsoBAbzw
— Paris Saint-Germain (@PSG_English) August 16, 2020
താരത്തെ കൂടാതെ ഇദ്രിസ ഗുയേ, മാർകോ വെറാറ്റി, തിയാഗോ സിൽവ, ലയ്വിൻ കുർസാവ എന്നിവരുടെ മെഡിക്കൽ റിപ്പോർട്ടുകളും പിഎസ്ജി പുറത്ത് വിട്ടിട്ടുണ്ട്. ശനിയാഴ്ച്ചത്തെ പരിശീലനവേളക്കിടെയാണ് ഗുയെക്ക് മസിൽ ഇഞ്ചുറി ഏറ്റത്. സെമി ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. വെറാറ്റി ഇപ്പോഴും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. സ്ക്വാഡിനൊപ്പം ചെറിയ രീതിയിൽ പരിശീലനം നടത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിഎസ്ജിക്ക് ആശ്വാസമായി സിൽവ പൂർണ്ണമായും പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ട്. സെമി കളിച്ചേക്കും. കുർസാവയും ശനിയാഴ്ച്ചയിലെ പരിശീലനം മുഴുവനും പൂർത്തിയാക്കി.
Keylor Navas will miss out on PSG's Champions League semi-final vs. Leipzig on Tuesday due to injury, reports @RMCSport pic.twitter.com/Dv7ermWcaj
— B/R Football (@brfootball) August 16, 2020