സെറ്റിയൻ പുറത്തേക്ക്, പകരമെത്തുക പോച്ചെട്ടിനോയെന്ന് സൂചനകൾ !

ഓരോ ബാഴ്സ ആരാധകനും മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയാണ് ഇന്നലെ കൊഴിഞ്ഞു പോയത്. ചാമ്പ്യൻസ് ലീഗിൽ ബയേണിന്റെ കയ്യിൽ നിന്നും കിട്ടിയ എട്ടടിയിൽ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണ് ബാഴ്സ. പരിഹാസങ്ങളും വിമർശനങ്ങളും ട്രോളുകളുമായി വിരോധികൾ തോൽവി ആഘോഷമാക്കി കഴിഞ്ഞിട്ടുണ്ട്. അതേസമയം തോൽവിക്ക് പിന്നാലെ പരിശീലകൻ കീക്കെ സെറ്റിയനെ ബാഴ്സ പുറത്താക്കിയേക്കും. അദ്ദേഹത്തെ പുറത്താക്കുമെന്ന് പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ആണ്. ഏറ്റവും കൂടുതൽ വിശ്വസനീയമായ ഒരു വാർത്തഉറവിടമാണ് ഫാബ്രിസിയോ. അത്കൊണ്ട് തന്നെ സെറ്റിയന്റെ പുറത്താക്കൽ ഉടനെ തന്നെ ബാഴ്സ ഔദ്യോഗികമായി സ്ഥിരീകരിക്കും എന്നാണ് കണക്കുകൂട്ടലുകൾ. ലാലിഗയിലെയും ചാമ്പ്യൻസ് ലീഗിലെയും മോശം പ്രകടനമാണ് സെറ്റിയന്റെ തൊപ്പി തെറിപ്പിക്കുന്നത്‌.

സെറ്റിയനെ പുറത്താക്കുമെന്ന് പ്രസിഡന്റ്‌ ബർതോമ്യുവും രഹസ്യമായി സൂചിപ്പിച്ചിരുന്നു. ക്ലബിൽ വലിയ മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവും എന്നാണ് ബർതോമ്യു അറിയിച്ചത്. അതേസമയം പുതിയ പരിശീലകനായി ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് മുൻ ടോട്ടൻഹാം പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയുടേത് ആണ്. കഴിഞ്ഞ വർഷം ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ക്ലബ്‌ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതോടെ നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്. മുൻപ് സാറിക്ക് പകരം പോച്ചെട്ടിനോയെ നോട്ടമിട്ടിരുന്നുവെങ്കിലും പിന്നീട് അവർ തീരുമാനം മാറ്റി പിർലോയെ നിയമിക്കുകയായിരുന്നു. പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉടൻ തന്നെ ബർതോമ്യു പോച്ചെട്ടിനോയുമായി ചർച്ചകൾ ആരംഭിക്കും. നിലവിൽ ബാഴ്സ പരിശീലകസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് ഇദ്ദേഹത്തിന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *