ചാമ്പ്യൻസ് ലീഗ്: എഫ്സി ബാഴ്സലോണ ലിസ്ബണിൽ എത്തി.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് വേണ്ടിയുടെ എഫ്സി ബാഴ്സലോണ സ്ക്വാഡ് ഇന്ന് ലിസ്ബണിൽ എത്തി. ഇന്ന് ഉച്ചയോടെയാണ് താരങ്ങൾ ലിസ്ബണിൽ എത്തിയതെന്ന് കറ്റാലൻ മാധ്യമമായ സ്പോർട്ട് റിപ്പോർട്ട് ചെയ്തത്. ലിസ്ബണിലെ ഷെറാടോൺ ലിസബോവയിലാണ് ടീം ബാഴ്സ തങ്ങുക. മാർക്വസ് ഡി പോംബെൽ സ്ക്വയറിന്റെ തൊട്ടടുത്താണ് ബാഴ്സയുടെ ഹോട്ടൽ. നൂറിനടുത്ത് ആരാധകർ ഹോട്ടലിന് വെളിയിൽ തങ്ങളുടെ താരങ്ങളെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു. പോർച്ചുഗീസ് താരം നെൽസൺ സെമെടോക്ക് വലിയ തോതിലുള്ള സ്വീകരണങ്ങളാണ് സ്വന്തം ജന്മനാട്ടിൽ ലഭിച്ചത്. സുപ്പർ താരമായ ലയണൽ മെസ്സിക്കും ആരവങ്ങളോടെ വരവേൽപ്പ് ലഭിച്ചു.
Barça are in Lisbon!https://t.co/UKzFPHGPop
— SPORT English (@Sport_EN) August 13, 2020
ഇരുപതിയാറംഗ സ്ക്വാഡ് ആണ് പരിശീലകൻ കീക്കെ സെറ്റിയൻ ബയേണിനെ നേരിടാൻ നിയോഗിച്ചിരിക്കുന്നത്. സൂപ്പർ താരമായ ഉസ്മാൻ ഡെംബലെ പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. സസ്പെൻഷനിൽ ആയിരുന്ന വിദാൽ, ബുസ്ക്കെറ്റ്സ് എന്നിവരും സ്ക്വാഡിൽ തിരിച്ചെത്തിയത് ബാഴ്സക്ക് ആശ്വാസമാണ്.നാളെയാണ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെ ബാഴ്സ നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം അരങ്ങേറുക.
🔜 🇵🇹 Match preview of #BarçaBayern from Lisbon on BarçaTV+
— FC Barcelona (@FCBarcelona) August 13, 2020
🗣 17.45h Press conference with Arturo Vidal and Quique Setien
⚽ 18.30h Final training session